രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന്.. കെസി വേണുഗോപാല്‍ ജയ്പൂരിലേക്ക്
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ മുന്നേറ്റം. വസുന്ധര രാജ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുന്നു. 60 സീറ്റുകള്‍ക്ക് മുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.അതേസമയം 30 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് 140 സീറ്റുകളിന് മുകളില്‍ നേടുമെന്ന് വരെ കണക്കാക്കുന്നുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ജയ്പൂരിലേക്ക് തിരിച്ചു.
Congress Rajasthan President Sachin Pilot leading from Tonk #RajasthanElections2018 (file pic) pic.twitter.com/AK6ipEPNRe
— ANI (@ANI) December 11, 2018
Recommended Video

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.












Click it and Unblock the Notifications