കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാന്‍ രാഹുല്‍ ഗാന്ധി, പ്രത്യേക സംഘത്തെ അയച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
അമേഠിയില്‍ എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാന്‍ രാഹുല്‍ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്നു ഉത്തര്‍ പ്രദേശിലെ അമേഠിയും റായ്ബറേലിയും. ഗാന്ധി കുടുംബത്തിലെ പ്രമുഖര്‍ ജയിച്ചുകയറിയ മണ്ഡലം. എന്നാല്‍ ബിജെപിയുടെ വന്‍ കുതിപ്പില്‍ ചരിത്രം മാറിയിരിക്കുന്നു. അമേഠി കോണ്‍ഗ്രസസിന് നഷ്ടമായി. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അര ലക്ഷം വോട്ടിന് പരാജയപ്പെട്ടു. എന്തുസംഭവിച്ചു അമേഠിയില്‍. രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും പിടികിട്ടാത്ത കാര്യം അതാണ്.

ഇതുസംബന്ധിച്ച് പഠിക്കാന്‍ അദ്ദേഹം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നു. സംഘം അമേഠി സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത്. ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിസന്നദ്ധ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ നിന്ന് അദ്ദേഹം ഇതുവരെ പിന്തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ അമേഠിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

ഇത്തവണ ബിജെപി കുതിച്ചു

ഇത്തവണ ബിജെപി കുതിച്ചു

ബിജെപി നേതാവ് സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. 2014ലും ഇരുവരും തന്നെയാണ് ഏറ്റുമുട്ടിയത്. പക്ഷേ, വിജയം രാഹുലിനൊപ്പമായിരുന്നു. അന്ന് ബിജെപി കൂടുതല്‍ വോട്ട് നേടി. ഇത്തവണ ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്.

 തോല്‍ക്കാനുണ്ടായ കാരണം

തോല്‍ക്കാനുണ്ടായ കാരണം

അമേഠിയില്‍ തോല്‍ക്കാനുണ്ടായ കാരണം അന്വേഷിക്കുകയാണ് രാഹുല്‍ ഗാന്ധി. എഐസിസി സെക്രട്ടറി സുബൈര്‍ ഖാന്‍, റായ്ബറേലിയിലെ പാര്‍ട്ടി ചുമതലയുള്ള കെഎല്‍ ശര്‍മ എന്നിവരാണ് അമേഠിയിലെ പരാജയം സംബന്ധിച്ച് പഠിക്കുക.

പരിശോധിക്കുന്ന കാര്യങ്ങള്‍

പരിശോധിക്കുന്ന കാര്യങ്ങള്‍

എന്താണ് തോല്‍ക്കാന്‍ കാരണം. ജനങ്ങള്‍ രാഹുലിനെ കൈവിടാന്‍ കാരണം എന്ത്. രാഹുല്‍ ഗാന്ധിയോടുള്ള ജനങ്ങളുടെ വികാരം, ബിജെപി എങ്ങനെയാണ് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും പരിശോധിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.

 ശര്‍മയുടെ മേല്‍നോട്ടമുണ്ടായിരുന്ന അമേഠി

ശര്‍മയുടെ മേല്‍നോട്ടമുണ്ടായിരുന്ന അമേഠി

അമേഠിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2009വരെ അമേഠിയുടെ പാര്‍ട്ടി ചുമതലയുള്ള നേതാവ് ശര്‍മയായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ മാറ്റി.

പുതിയ നേതാവ് വന്ന ശേഷം തളര്‍ന്നു

പുതിയ നേതാവ് വന്ന ശേഷം തളര്‍ന്നു

മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്തിനാണ് 2009ന് ശേഷമുള്ള അമേഠിയുടെ ചുമതല. 2009ന് ശേഷമാണ് അമേഠിയില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചത്. ശര്‍മയ്ക്ക് ഇപ്പോള്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയുടെ ചുമതലയാണ്. യുപിയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലം റായ്ബറേലിയാണ്.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ജലമിളകി ദുരന്തം വരുന്നു, 18 കോടി ജനങ്ങള്‍ മരിക്കും, നഗരങ്ങള്‍ നശിക്കും!ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ജലമിളകി ദുരന്തം വരുന്നു, 18 കോടി ജനങ്ങള്‍ മരിക്കും, നഗരങ്ങള്‍ നശിക്കും!

English summary
Rahul Gandhi sends Two Member team to Amethi to find out reasons for defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X