കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് നീരവിന്റെയും മല്യയുടെയും ഗതി വരും... കേസ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് രാഹുല്‍!!

മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി ഇപ്പോള്‍ കടുത്ത കലിപ്പിലാണ്. വേറൊന്നുമല്ല ആര്‍എസ്എസാണ് മഹാത്മാഗാന്ധിയെ വധിച്ചതെന്ന പരാമര്‍ശത്തില്‍ കോടതി കയറേണ്ടി വന്നിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കോടതിയും വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും ഇതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍ത്തിപ്പൊരിക്കുകയാണ് രാഹുല്‍. കേസൊന്നും തനിക്ക് പുത്തരിയല്ലെന്നും മോദിക്ക് നീരവ് മോദിയുടെയും മല്യയുടെയും ഗതി വരുമെന്നാണ് രാഹുല്‍ പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന തിരിച്ചടിയാണ് വീണ്ടും ബിജെപിയെ കടന്നാക്രമിക്കാന്‍ രാഹുലിന് പ്രേരിപ്പിച്ചത്. രാഹുല്‍ കഴിഞ്ഞ ദിവസം കൊക്കകോള സ്ഥാപകനെയും മക്‌ഡൊണാള്‍ഡ്‌സ് സ്ഥാപകനെയും കുറിച്ചുള്ള മണ്ടത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ട്വിറ്ററില്‍ ഈ പ്രസ്താവന ട്രെന്‍ഡിങാവുകയും ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പുകാരെപ്പോലെ.....

സാമ്പത്തിക തട്ടിപ്പുകാരെപ്പോലെ.....

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്ല നാളുകളല്ല വരാന്‍ പോകുന്നതെന്നാണ് രാഹുലിന്റെ പ്രവചനം. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് നീരവ് മോദിയുടെയും വിജയ് മല്യയുടെയും ഗതി വരും മോദിക്കെന്നാണ് രാഹുല്‍ പറയുന്നത്. അതായത് ജനങ്ങള്‍ മോദിയെ തള്ളുമെന്നും അദ്ദേഹത്തിന് ഈ രാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടി വരുമെന്നുമാണ് രാഹുല്‍ ഉദ്ദേശിച്ചത്. മുംബൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

കോണ്‍ഗ്രസ് ശക്തിപ്പെടണം

കോണ്‍ഗ്രസ് ശക്തിപ്പെടണം

ഇനി വരാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ രാഹുകാലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയൊരു ഇന്ത്യ നിര്‍മിക്കാനുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത്. ബിജെപിക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കി കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ അവര്‍ അധികാരത്തില്‍ നിന്ന് പുറത്തായി. ഗുജറാത്തില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇനി വരാന്‍ പോകുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ തകര്‍ന്നടിയും. ഇവിടെയൊക്കെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് അവരെ തോല്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

മോദിക്ക് മുതിര്‍ന്നവരെ ബഹുമാനമില്ല

മോദിക്ക് മുതിര്‍ന്നവരെ ബഹുമാനമില്ല

നരേന്ദ്ര മോദി മുതിര്‍ന്നവരെ ബഹുമാനമില്ലാത്ത നേതാവാണെന്ന് രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായി അടല്‍ ബിഹാരി വാജ്‌പേയ് ആശുപത്രിയിലാണ്. എന്നാല്‍ ഒരു ബിജെപി നേതാവ് പോലും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. മോദിയുടെ സന്ദര്‍ശനം പോലും പുകമറ ഉണ്ടാക്കാനാണ്. താനടക്കമുള്ളവര്‍ വാജ്‌പേയിക്കെതിരെ മത്സരിച്ചവരാണ്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ ആദ്യം ആശുപത്രിയിലെത്തിയത് താനാണ്. ഈ മര്യാദ പോലും മോദിക്കും കൂട്ടര്‍ക്കും ഇല്ലെന്ന് രാഹുല്‍ ആരോപിച്ചു.

മുഴുവന്‍ സത്യമല്ല

മുഴുവന്‍ സത്യമല്ല

രാഹുല്‍ ആരോപിച്ചത് പോലെ ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തിയില്ല എന്നത് മുഴവനായിട്ടും സത്യമല്ല. പ്രധാനമന്ത്രിക്ക് പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആശുപത്രിയിലെത്തിയിരുന്നു. നിരവധി നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. അതേസമയം ഇത് മൂന്നാം തവണയാണ് രാഹുലിന് താന്‍ പറയുന്ന കാര്യത്തില്‍ പിശക് സംഭവിക്കുന്നത്. നരേന്ദ്ര മോദി 50 മിനുട്ടോളം ആശുപത്രിയില്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്നേറ്റ തിരിച്ചടിയാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമാണ്.

അദ്വാനിയെ ബഹുമാനിച്ചില്ല

അദ്വാനിയെ ബഹുമാനിച്ചില്ല

വാജ്‌പേയിയെ മാത്രമല്ല അദ്വാനിയെയും ബഹുമാനിക്കാന്‍ മോദിക്കറിയില്ല. അദ്വാനിയും വാജ്‌പേയിയും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ഇതിനെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസിന് അറിയാം. അതാണ് പാര്‍ട്ടിയുടെ സംസ്‌കാരവും. എന്നാല്‍ അദ്വാനിയുടെ കാര്യം നോക്കൂ. മോദി അദ്ദേഹത്തെ ബഹുമാനിക്കുന്നേയില്ല. കോണ്‍ഗ്രസ് അതിനേക്കാള്‍ ബഹുമാനം അദ്വാനിക്ക് നല്‍കുന്നുണ്ട്. ബിജെപിയില്‍ അദ്വാനിക്കോ മുരളി മനോഹര്‍ ജോഷിക്കോ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും എല്ലാം മോദിയും അമിത് ഷായുമാണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ വാക്‌പോര് തീര്‍ക്കാന്‍ നേതൃത്വം... സോഷ്യല്‍ മീഡിയ വിലക്ക്, പരസ്യ പ്രസ്താവനയും നടക്കില്ലകോണ്‍ഗ്രസിലെ വാക്‌പോര് തീര്‍ക്കാന്‍ നേതൃത്വം... സോഷ്യല്‍ മീഡിയ വിലക്ക്, പരസ്യ പ്രസ്താവനയും നടക്കില്ല

രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!

English summary
Rahul Gandhi sharpens attack on PM Modi says he may also run away like Nirav Mallya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X