കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞാല്‍ പോര, രാജ്യത്തോട് മാപ്പുപറയണം, രാഹുലിനെതിരെ ബിജെപി

Google Oneindia Malayalam News

ദില്ലി: റാഫേല്‍ കേസില്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ സുപ്രീം കോടതിയില്‍ മാത്രം മാപ്പുപറഞ്ഞാല്‍ പോരെന്നും രാജ്യത്തോട് മാപ്പുപറയണമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. നേരത്തെ കേസില്‍ രാഹുലിന്റെ പ്രസ്താവന തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

1

രാഹുല്‍ സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞത് കൊണ്ട് എല്ലാമായില്ലെന്നും രാജ്യത്തോട് മാപ്പുപറയേണ്ടതുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയെ കള്ളന്‍ എന്ന് മാത്രമല്ല വിളിച്ചത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളെ കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചെന്നും അത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പ്രചാരണ വിഷയമാക്കിയെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇത്തരം കാരണങ്ങള്‍ കൊണ്ട് രാഹുല്‍ മാപ്പുപറയേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു.

ഇന്ന് രാഹുല്‍ ഗാന്ധി നിങ്ങള്‍ മാപ്പുപറയേണ്ടതുണ്ട്. റാഫേല്‍ കേസില്‍ പുനപ്പരിശോധ ഹര്‍ജി തള്ളിയിരിക്കുകയാണ്. സ്വയം രക്ഷപ്പെടുന്നതിനായി നിങ്ങള്‍ മാപ്പുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ ചെയ്ത പാപങ്ങള്‍ക്ക് നിങ്ങള്‍ ഇന്ത്യന്‍ ജനതയോട് മാപ്പുപറയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പുനപ്പരിശോധനാ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നേരത്തെ ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു സുപ്രീം കോടതി. രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷയും സുപ്രീം കോടതി സ്വീകരിച്ചിരുന്നു.

രാഹുല്‍ ഗാന്ധി മുഴുവന്‍ വിധിയും വായിക്കാതെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുത്. അദ്ദേഹം ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ കൂടുതല്‍ നടപടി ക്രമങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിചെന്നും, എന്നാല്‍ സത്യം പുറത്തുവന്നെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 ചര്‍ച്ച തുടങ്ങി, എല്ലാം പ്രാഥമിക ഘട്ടത്തിലാണ്, സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് പൃഥ്വിരാജ് ചവാന്‍ ചര്‍ച്ച തുടങ്ങി, എല്ലാം പ്രാഥമിക ഘട്ടത്തിലാണ്, സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് പൃഥ്വിരാജ് ചവാന്‍

English summary
rahul gandhi should apologise to nation says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X