Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശിയുടെ മകന്‍, രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണം: അധിക്ഷേപവുമായി പ്രജ്ഞാ താക്കൂർ

 rahulgandhi-1

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി എം പി പ്രജ്ഞാ സിങ് താക്കൂർ. അടുത്തിടെ ബ്രിട്ടണില്‍ ഉള്‍പ്പടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പി നേതാവിന്റെ വിമർശനം. ഒരു വിദേശ വനിതയിൽ ജനിച്ച മകൻ ഒരിക്കലും രാജ്യസ്‌നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യ പറഞ്ഞതായും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചുവെന്നും ഭോപ്പാലിൽ നിന്നുള്ള ബി ജെ പി എംപി പറയുന്നു.

പാർലമെന്റിൽ പ്രവർത്തിക്കുന്ന മൈക്കുകൾ പലപ്പോഴും പ്രതിപക്ഷത്തിനെതിരെ നിശബ്ദമാക്കപ്പെടാറുണ്ടെന്ന് രാഹുൽ ഗാന്ധി യുകെ പര്യടനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. "ഞങ്ങളുടെ മൈക്കുകൾ പ്രവർത്തനരഹിതമല്ല, അവ പ്രവർത്തിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും അവ ഓണാക്കാൻ കഴിയില്ല. ഞാൻ സംസാരിക്കുന്നതിനിടയിൽ എനിക്ക് പലപ്പോഴും ഈ സാഹചര്യം നേരിടേണ്ടി വന്നു," രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെയാണ് ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് രൂക്ഷമായത്.

rahul-gandhi1

"നിങ്ങളുടെ അമ്മ ഇറ്റലിയിൽ നിന്നുള്ളവരായതിനാൽ നിങ്ങൾ ഇന്ത്യയിൽ നിന്നല്ലെന്ന് ഞങ്ങൾ ഊഹിച്ചു," താക്കൂറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തന്റെ പാർട്ടി സഹപ്രവർത്തകരെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന ഗാന്ധിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. "നിങ്ങൾ വിദേശരാജ്യത്ത് പോയി പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് പറയുന്നു. ഇതിലും നാണക്കേടായി മറ്റൊന്നുമില്ല. അവർക്ക് (രാഹുൽ ഗാന്ധി) രാഷ്ട്രീയത്തിൽ അവസരം നൽകരുത്, അവരെ രാജ്യത്തുനിന്ന് പുറത്താക്കണം. ," പ്രഗ്യ താക്കൂർ പറഞ്ഞു.

"പാർലമെന്റ് സുഗമമായി പ്രവർത്തിച്ചാൽ കൂടുതൽ ജോലികൾ നടക്കും. എന്നാൽ കൂടുതൽ ജോലി ഉണ്ടായാൽ കോൺഗ്രസിന് പിടിച്ച് നില്‍ക്കാനാവില്ല. അവരുടെ (കോൺഗ്രസ്) അസ്തിത്വം അവസാനത്തിന്റെ വക്കിലാണ്. ഇപ്പോൾ അവരുടെ മനസ്സും ദുഷിച്ചിരിക്കുന്നു." ബി ജെ പി എംപി പറഞ്ഞു.

ലണ്ടനിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ബി ജെ പിക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു നടത്തിയത്. ചൈന വിഷയം ഇന്ത്യൻ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും രാജ്യത്ത് പ്രതിപക്ഷം എന്ന ആശയം സർക്കാർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന രാഹുലിന്റെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരാമർശം രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നാണ് ബി ജെ പി വിമർശനം.

അതേസമയം, മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് എംപി. അവരാണ് രാജ്യത്തിന് മാനക്കേട് എന്ന് പ്രഗ്യാ ഠാക്കൂറിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് എംപി കോൺഗ്രസ് മീഡിയ വിഭാഗം ചെയർപേഴ്‌സൺ കെകെ മിശ്രയും രംഗത്തെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+