കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണോ?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കളില്‍ ആവശ്യമുയരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകേണ്ട എന്നും മറ്റ് മുതിര്‍ന്ന നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. 44 സീറ്റുകളോടെ ലോക്‌സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്.

ടീം രാഹുല്‍ എന്നറിയപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ ക്യാംപിലുള്ള നേതാക്കളാണ് പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിക്കുന്നത്. കോണ്‍ഗ്രസിന് ഇത് മോശം സമയമാണെങ്കിലും കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഉചിതനായ നേതാവ് എന്നാണ് ഇവരുടെ വാദം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കേ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് മികച്ച പരിചയസമ്പത്താകുമെന്നും ഇവര്‍ കരുതുന്നു.

rahul-gandhi

രാഹുല്‍ ഗാന്ധി രാഷ്ട്രീയം പഠിക്കാന്‍ ഇനിയും കൂടുതല്‍ സമയമെടുക്കുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ അപകടത്തില്‍ ചെന്നെത്തിക്കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. 2004 മുതല്‍ എം പിയായി രാഹുല്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. 13 വര്‍ഷത്തെ മുഖ്യമന്ത്രി പദത്തിന്റെ പരിചയസമ്പത്ത് ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി ക്യാംപെയിന്‍ ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് എടുത്തുപറയത്തക്ക അനുഭവവസമ്പത്ത് ഉണ്ടായില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായാല്‍ അദ്ദേഹത്തിനും കോണ്‍ഗ്രസിനും അത് നേട്ടമായിരിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ലോക്‌സഭയിലെ അംഗസംഖ്യയില്‍ പത്ത് ശതമാനം സീറ്റ് തികച്ചില്ലാത്ത സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനത്തിന് ശേഷമേ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ പറ്റൂ.

English summary
Rahul Gandhi should be leader of opposition: Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X