കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂര്‍ അടക്കമുള്ള നേതാക്കളുടെ കത്ത് നിര്‍ഭാഗ്യകരം: അധ്യക്ഷനായി രാഹുല്‍ മുന്നോട്ട് വരണമെന്ന് ഗെലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നു വന്നിരിക്കെ നെഹ്രു-ഗാന്ധി കുടംബത്തിനായി പ്രതിരോധം തീര്‍ത്ത് മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് സോണിയ ഗാന്ധിയുടെ തീരുമാനമെങ്കില്‍ നേതൃസ്താനം ഏറ്റെടുക്കാന്‍ തയ്യാറായി രാഹുല്‍ ഗാന്ധി തയ്യാറാവണം. നേതൃമാറ്റം ആവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയെന്ന വാര്‍ത്ത അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ കത്തെഴുതിയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ അത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി. ഈ നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനെ സോണിയ ഗാന്ധി തന്നെ നയിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ജനാധിപത്യത്തിന്റെ ധാര്‍മികത സംരക്ഷിക്കുന്നതിനുവേണ്ടിയളള പോരാട്ടം നടക്കുമ്പോള്‍ എല്ലായിടത്തും അവര്‍ മുന്നില്‍ നിന്ന് വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുണ്ട്. നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ സോണിയ ഗാന്ധി ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അശോക് ഗെഹ്ലോത്ത് അഭിപ്രായപ്പെട്ടു.

rahul-gandhi

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam

പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരും എംപിമാരും ഉള്‍പ്പടേയുള്ള 23 മുതിര്‍ന്ന നേതാക്കളായിരുന്നു താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ശശി തരൂര്‍, പിജെ കൂര്യന്‍, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ഇതോടെ പാര്‍ട്ടിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് ഒരു സ്ഥിരം നേതൃത്വം ആവശ്യമാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ടെന്നും പിജെ കൂര്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഏകോപിപ്പിച്ചു കൊണ്ടു പോകണം. അതിനാല്‍ സോണിയ ഗാന്ധി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവണം. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ആളെ കണ്ടെത്തണമെന്നും പിജെ കൂര്യന്‍ ആവശ്യപ്പെട്ടു.

ഊഹാപോഹങ്ങളും നുണകളും മാത്രം, തരൂർ വരെ അവയിൽ വീണിരിക്കുകയാണെന്ന് തോമസ് ഐസക്ഊഹാപോഹങ്ങളും നുണകളും മാത്രം, തരൂർ വരെ അവയിൽ വീണിരിക്കുകയാണെന്ന് തോമസ് ഐസക്

 സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!! സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!!

 'ശ്രീജിത്ത് പണിക്കർ താങ്കള്‍ ഒറിജിനൽ സംഘി നിരീക്ഷകനാണ്, അത് വില്‍ക്കാന്‍ വ്യാജ നിഷ്പക്ഷനാകുന്നു' 'ശ്രീജിത്ത് പണിക്കർ താങ്കള്‍ ഒറിജിനൽ സംഘി നിരീക്ഷകനാണ്, അത് വില്‍ക്കാന്‍ വ്യാജ നിഷ്പക്ഷനാകുന്നു'

English summary
Rahul gandhi should lead Congress: ashok gehlot about leadership crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X