കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽഗാന്ധി മടങ്ങി വരണം; കോൺഗ്രസിൽ ശക്തമായ നേതൃത്വം വേണം, 'രാഹുൽ രംഗ' ക്യാംപെയിൻ ശക്തം!

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് എഐസിസി പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചത്. അനിശ്ചിതത്വത്തിനൊടുവിൽ അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി തന്നെ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ‌ ഗാന്ധി തന്നെ നേതൃസ്ഥാനത്ത് വരണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. നേരത്തെ ഛത്തീസ്ഗഢ് ഈ ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ ഇതേ ആവശ്യവുമായി രാജസ്ഥാനും രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടി നേതാവും മന്ത്രിയുമായ രമേശ് മീണയാണ് ഇക്കാര്യം പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ നേരില്‍ക്കണ്ട് ഉന്നയിച്ചിരിക്കുന്നത്. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം വിജയകരമാകാതെ വന്നപ്പോള്‍, പൗരത്വ ഭേദഗതി ബില്‍ അനായാസം പാസായതിനു തൊട്ടുപിറകെയാണ് മീണ സോണിയയെ കണ്ടത്.

Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നേതൃത്വമാണു വേണ്ടത്. രാഹുലിനെ അത് നൽകാനാകൂ എന്നാണ് സോണിയ ഗാന്ധിയെ കണ്ട് രമേശ് മീണ പറഞ്ഞതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രാഹുലിനു മാത്രമേ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ കഴിയൂവെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

'രാഹുൽ രംഗ' എന്ന പേരിൽ രാഹുൽ ഗന്ധി നേതൃസ്ഥാനത്ത് എത്തുന്നതിന് വേണ്ടി ഒരു ക്യാംപെയിൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ നിലവിലുള്ള സാഹചര്യത്തില്‍ പാര്‍ട്ടി രാഹുലിന്റെ നേതൃത്വം ആവശ്യപ്പെടുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞിരുന്നു. അടുത്ത വർഷം സോണിയ ഗാന്ധി നേതൃസ്ഥാനം രാജിവെക്കുമെന്ന സൂചനയും ഉണ്ട്.

English summary
Rahul Gandhi should return as Congress president says Ramesh Meena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X