പക്വത ഉണ്ടാകാന്‍ രാഹുല്‍ ഗാന്ധി ബാബ രാംദേവിന്റെ ശിഷ്യത്വം സ്വീകരിക്കണമെന്ന് ബിജെപി
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വി രംഗത്ത്. മോദിയെ തനിക്ക് പേടിയില്ലെന്നും, ജയിലില്‍ പോകാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞ രാഹുല്‍ പക്വതയില്ലാത്തയാളാണെന്ന് വിമര്‍ശിച്ചാണ് നഖ്വി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പക്വതയില്ലെതെയാണ് പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമെന്നാണ് അദ്ദേഹം ആരോപിച്ചത്.
പക്വത ഉണ്ടാക്കാന്‍ ഒരു മാര്‍ഗവും നഖ്വി നിര്‍ദ്ദേശിച്ചു. യോഗ ഗുരു ബാബ രാംദേവിന്റെ ആശ്രമം രാഹുല്‍ സന്ദര്‍ശിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്വത പഠിക്കാന്‍ രാഹുല്‍ ബാബ രാംദേവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത് നല്ലതായിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള ചരിത്രം രാഹുലിനറിയില്ലെന്നും സോണിയ ഗാന്ധി മകന് പറഞ്ഞു കൊടുക്കണമെന്നും നഖ്വി ഉപദേശിക്കുന്നു.

രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നും ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും കഴിഞ്ഞദിവസം ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പ്രസ്താവിച്ചിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മോദി സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. എന്നാല്‍, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം നടക്കട്ടേയെന്നും രാഹുല്‍ വെല്ലുവിളിക്കുകയാണുണ്ടായത്.
ഇതിനു പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി നഖ്വി രംഗത്തെത്തിയത്. തനിക്ക് മോദിയെ പേടിയില്ലെന്നും, ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമാണ് ഇതിനോട് രാഹുല്‍ പ്രതികരിച്ചത്. തനിക്കും കുടംബത്തിനുംനേരെ ചെളി വാരിയെറിയുകയാണ് ബിജെപിയെന്നും രാഹുല്‍ പറഞ്ഞിരുന്നു. ബിജെപിയുടെ മാര്‍ഗദര്‍ശികളാണ് ആര്‍എസ്എസ്സെന്നും, ഇവര്‍ രാജ്യത്തിന് മോശം പേര് ഉണ്ടാക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications