കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്വത ഉണ്ടാകാന്‍ രാഹുല്‍ ഗാന്ധി ബാബ രാംദേവിന്റെ ശിഷ്യത്വം സ്വീകരിക്കണമെന്ന് ബിജെപി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി രംഗത്ത്. മോദിയെ തനിക്ക് പേടിയില്ലെന്നും, ജയിലില്‍ പോകാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞ രാഹുല്‍ പക്വതയില്ലാത്തയാളാണെന്ന് വിമര്‍ശിച്ചാണ് നഖ്‌വി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പക്വതയില്ലെതെയാണ് പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമെന്നാണ് അദ്ദേഹം ആരോപിച്ചത്.

ജയിലില്‍ പോകാനും ഞാന്‍ തയ്യാര്‍, ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിജയിലില്‍ പോകാനും ഞാന്‍ തയ്യാര്‍, ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പക്വത ഉണ്ടാക്കാന്‍ ഒരു മാര്‍ഗവും നഖ്‌വി നിര്‍ദ്ദേശിച്ചു. യോഗ ഗുരു ബാബ രാംദേവിന്റെ ആശ്രമം രാഹുല്‍ സന്ദര്‍ശിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്വത പഠിക്കാന്‍ രാഹുല്‍ ബാബ രാംദേവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത് നല്ലതായിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള ചരിത്രം രാഹുലിനറിയില്ലെന്നും സോണിയ ഗാന്ധി മകന് പറഞ്ഞു കൊടുക്കണമെന്നും നഖ്‌വി ഉപദേശിക്കുന്നു.

baba-ramdev-rahul-gandhi

രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നും ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും കഴിഞ്ഞദിവസം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്താവിച്ചിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മോദി സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. എന്നാല്‍, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം നടക്കട്ടേയെന്നും രാഹുല്‍ വെല്ലുവിളിക്കുകയാണുണ്ടായത്.

ഇതിനു പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി നഖ്‌വി രംഗത്തെത്തിയത്. തനിക്ക് മോദിയെ പേടിയില്ലെന്നും, ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമാണ് ഇതിനോട് രാഹുല്‍ പ്രതികരിച്ചത്. തനിക്കും കുടംബത്തിനുംനേരെ ചെളി വാരിയെറിയുകയാണ് ബിജെപിയെന്നും രാഹുല്‍ പറഞ്ഞിരുന്നു. ബിജെപിയുടെ മാര്‍ഗദര്‍ശികളാണ് ആര്‍എസ്എസ്സെന്നും, ഇവര്‍ രാജ്യത്തിന് മോശം പേര് ഉണ്ടാക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

English summary
(BJP) leader Mukhtar Abbas Naqvi on Friday advised Congress president Sonia Gandhi to give some knowledge to her son Rahul Gandhi about the grand old party's history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X