കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ സർക്കാരിനെ അട്ടിമറിക്കാൻ ആം ആദ്മി പാർട്ടിയെ ബിജെപി ഉണ്ടാക്കിയതെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരം ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണ് എന്നുളള മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെജ്രിവാളിന് എല്ലാം അറിയാമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടിയും ബിജെപിയുടേയും ആര്‍എസ്എസിന്റെയും ഉല്‍പ്പന്നം ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ജനാധിപത്യത്തിനേയും യുപിഎ സര്‍ക്കാരിനേയും അട്ടിമറിക്കാന്‍ ബിജെപിയും ആര്‍എസ്എസും ഉപയോഗിച്ച മറയാണ് അഴിമതി വിരുദ്ധ സമരവും ആം ആദ്മി പാര്‍ട്ടിയും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്ന ഇക്കാര്യം ആം ആദ്മിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് എന്നും പ്രശാന്ത് ഭൂഷണിന്റെ വെളിപ്പെടുത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.

rg

നിലവില്‍ രാഹുല്‍ ഗാന്ധി അമ്മ സോണിയാ ഗാന്ധിക്കൊപ്പം അമേരിക്കയിലാണ് ഉളളത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ചും ആം ആദ്മി പാര്‍ട്ടിയെ കുറിച്ചും പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 2015ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പ്രശാന്ത് ഭൂഷണ്‍ പുറത്താക്കപ്പെട്ടിരുന്നു.

ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടി വിട്ടത്. ദില്ലി മുഖ്യമന്ത്രിക്കസേരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഭരണത്തിലിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസ് നേരത്തെ മുതല്‍ക്കെ തന്നെ ആരോപിക്കുന്നത്. 2015ല്‍ ആദ്യമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി സീറ്റുകള്‍ തൂത്ത് വാരിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചത്.

ആകെയുളള 70 സീറ്റുകളില്‍ 67 സീറ്റും ആപ് സ്വന്തമാക്കി. ബാക്കി മൂന്ന് സീറ്റുകളില്‍ ബിജെപി ആണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി കൂറ്റന്‍ വിജയം നേടി. 70തില്‍ 62 സീറ്റുകളാണ് ആപ് നേടിയത്. 8 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും പൂജ്യത്തിലൊതുങ്ങി.

English summary
Rahul Gandhi slams Aam Aadmi Party, BJP and RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X