ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ സ്നേഹികളല്ല, മറിച്ച് അവര്‍ ഗോഡ്-സെ സ്നേഹികളാണ്, പരിഹസിച്ച് രാഹുൽ
ദില്ലി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണയ്ക്കാന്‍ മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍ എന്നത് പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ടാക്കൂര്‍ ദേശസ്നേഹി എന്നാണ് ഗോഡ്സെയെ വിശേഷിപ്പിച്ചത്.
വലിയ പ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയര്‍ന്ന് വരുന്നത്. പ്രഗ്യ സിംഗിന്റെ അടക്കം പ്രസ്താവനകളെ ബിജെപി തളളിക്കളഞ്ഞിട്ടുണ്ട്. അതിനിടെ വിവാദത്തില്‍ ബിജെപിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ആര്‍എസ്എസ് നേതാക്കള്‍ ദൈവ സ്നേഹികളല്ല, ഗോഡ്- സെ സ്നേഹികളാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി പരിഹാസം ഉന്നയിച്ചിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയാണ്: ഒടുവില്‍ എനിക്കത് മനസ്സിലായിരിക്കുന്നു. ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ സ്നേഹികളല്ല, മറിച്ച് അവര്‍ ഗോഡ്-സെ സ്നേഹികളാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
വലിയ വിവാദം ഉയര്‍ന്നതോടെ പ്രഗ്യ സിംഗ് പരാമര്‍ശം പിന്‍വലിക്കുകയുണ്ടായി. കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ ഉള്‍പ്പെടെ പ്രഗ്യയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പിന്നീട് മന്ത്രി കൈ കഴുകി. ഗോഡ്സെയെ പിന്തുണച്ച് പ്രസ്താവന നടത്തിയ നേതാക്കളോട് ബിജെപി വിശദീകരണം തേടിയിരിക്കുകയാണ്.
I finally got it. The BJP and the RSS...
— Rahul Gandhi (@RahulGandhi) May 17, 2019
Are not God-Ke Lovers.
They are God-Se Lovers.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications