കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനങ്ങളുടെ കീശയില്‍ കയ്യിട്ട് സര്‍ക്കാര്‍ കോടീശ്വരന്മാരുടെ വായ്പകള്‍ അടച്ചു', കുറ്റപ്പെടുത്തി രാഹുൽ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നോട്ട് നിരോധനം എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും ചെറുകിട കടക്കാരും അടക്കമുളള അസംഘടിത മേഖലയ്ക്ക് മേലുളള ആക്രമണം ആയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ എങ്ങനെ തകര്‍ത്തു എന്ന വിഷയത്തിലുളള വീഡിയോയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

നോട്ട് നിരോധനത്തിന് പിറകില്‍ സര്‍ക്കാരിന് ഒരു രഹസ്യ അജണ്ട ഉണ്ടായിരുന്നുവെന്നും അത് കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുക എന്നതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇനി മുതല്‍ ലീഗല്‍ ടെന്‍ഡര്‍ ആയിരിക്കില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യം മുഴുവന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നിരന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

rahul

നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം തടയാന്‍ സാധിച്ചിട്ടില്ല. അതേസമയം പാവങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് എന്നും രാഹുല്‍ വ്യക്തമാക്കി. ആര്‍ക്കാണ് നോട്ട് നിരോധനത്തിന്റെ ഗുണം ലഭിച്ചത്. ഇന്ത്യയിലെ വന്‍ കോടീശ്വരന്മാര്‍ക്കാണ് അതിന്റെ ഗുണം ലഭിച്ചത്. ജനങ്ങളുടെ കീശയില്‍ നിന്നും പണമെടുത്ത് സര്‍ക്കാര്‍ കോടീശ്വരന്മാരുടെ വായ്പകള്‍ അടച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

സര്‍ക്കാരിന് ഒരു രഹസ്യ അജണ്ടയുണ്ടായിരുന്നു. അസംഘടിത മേഖലയില്‍ നിന്നും പണമുണ്ടാക്കുക എന്നതാണത്. കാഷ് ലെസ്സ് ഇന്ത്യയെക്കുറിച്ചാണ് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത്. കാഷ് ലെസ്സ് ഇന്ത്യ എന്നത് രാജ്യത്തെ അസംഘടിത മേഖലയുടെ അന്ത്യം കുറിക്കുന്നതാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറിയ കടക്കാര്‍, ചെറുതും ഇടത്തരവുമായ കച്ചവടക്കാര്‍ അടക്കമുളളവരാണ് ഏറ്റവും ദുരിതത്തിലായത്. ഇത് തിരിച്ചറിയണമെന്നും രാജ്യം ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 2016ലെ നോട്ട് നിരോധനത്തിന്റെ ഫലം 2020 ഓഗസ്റ്റ് 31ന് അറിഞ്ഞെന്ന് ജിഡിപി തകര്‍ച്ചയെ ഉദ്ദേശിച്ച് രാഹുല്‍ പറഞ്ഞു.

'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്

രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!

ബിജെപിക്ക് സഹായം, കോൺഗ്രസിന്റെ കത്തിന് മറുപടി നൽകി ഫേസ്ബുക്ക്! പിന്നോട്ടില്ലെന്ന് കോൺഗ്രസ്ബിജെപിക്ക് സഹായം, കോൺഗ്രസിന്റെ കത്തിന് മറുപടി നൽകി ഫേസ്ബുക്ക്! പിന്നോട്ടില്ലെന്ന് കോൺഗ്രസ്

English summary
Rahul Gandhi slams Central Government over Demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X