കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിൽ കുറഞ്ഞതൊന്നും വേണ്ട: കർഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുക്കുന്നു; രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കഴിഞ്ഞ ഏഴ് ദിവസമായി കർഷക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ മൂന്ന് തവണ ചർച്ച നടത്തിയെങ്കിലും കർഷകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങാനോ വിട്ടുവീഴ്ചയ്ക്കോ തയ്യാറല്ല.

രജനികാന്തിന്റെ പാര്‍ട്ടി യാഥാര്‍ഥ്യമാകുന്നു; പ്രഖ്യാപനം ജനുവരിയില്‍; തമിഴ്‌നാട് തിരഞ്ഞെടുപ്പ് ദൗത്യംരജനികാന്തിന്റെ പാര്‍ട്ടി യാഥാര്‍ഥ്യമാകുന്നു; പ്രഖ്യാപനം ജനുവരിയില്‍; തമിഴ്‌നാട് തിരഞ്ഞെടുപ്പ് ദൗത്യം

 കർഷകരെ ഒറ്റുന്നു

കർഷകരെ ഒറ്റുന്നു

മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടാൽ അത് ഇന്ത്യയെയും രാജ്യത്തെ കർഷകരെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരും കേന്ദ്രസർക്കാരും തമ്മിൽ നാലാം വട്ട ചർച്ച നടക്കാനിരിക്കെയാണ് ട്വിറ്ററിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ ആവശ്യങ്ങളൊന്നും തന്നെ അംഗീകരിക്കാൻ കഴിയില്ല. നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അത് ഇന്ത്യയേയും രാജ്യത്തെ കർഷകരെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും രാഹുൽ പറഞ്ഞു.

പ്രതിഷേധത്തിര

പ്രതിഷേധത്തിര

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് കഴിഞ്ഞ ഏഴ് ദിവസമായി കർഷക പ്രതിഷേധം അരങ്ങേറുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം പുറത്തുവരുന്നത്. പഞ്ചാബും ഹരിയാണയും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി തലസ്ഥാനത്ത് അണിനിരന്നിട്ടുള്ളത്.

പകുതിയായി

പകുതിയായി


കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദമെങ്കിലും ഈ സർക്കാരിന് കീഴിൽ കർഷകരുടെ വരുമാനം പകുതിയായി കുറയുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം അവരുടെ സുഹൃത്തുക്കളുടെ വരുമാനം നാല് മടങ്ങ് വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ കള്ളം പറയുകയും കർഷകരെ കൊള്ളയടിക്കുകയുമാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ഇരട്ടിയായില്ല

ഇരട്ടിയായില്ല

കർഷകരുടെ പ്രതിഷേധത്തിനിടെ പോലീസ് ജല പീരങ്കികൾ പ്രയോഗിക്കുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്യുന്ന വീഡിയോയും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളുമുണ്ട്.

 കരിനിയമങ്ങൾ നിർത്തലാക്കുക

കരിനിയമങ്ങൾ നിർത്തലാക്കുക


മോദി സർക്കാർ, കർഷകർക്ക് വാഗ്ധാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുക. സത്യസന്ധതയില്ലായ്മയും അവർക്കെതിരായ അതിക്രമങ്ങളും അവസാനിപ്പിക്കുക, വ്യാജ വാഗ്ദാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുക, കർഷകർക്കും തൊഴിലാളികൾക്കും എതിരായ മൂന്ന് കരി നിയമങ്ങളും നിർത്തലാക്കണമെന്നും "രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

 സർക്കാരിന് വിമർശനം

സർക്കാരിന് വിമർശനം


കർഷക നിയമത്തിനെതിരായ പ്രതിഷേധം നടത്തുന്ന കർഷകർക്കെതിരെ ബലപ്രയോഗം നടത്തിയതിനെതിരെയും കോൺഗ്രസ് കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാനും പ്രതിഷേധക്കാരുടെ ആശങ്കകൾ വർധിപ്പിച്ചു. ഇതുകൊണ്ടാണ് പരിഹരിക്കപ്പെടാനും അവരെ പ്രേരിപ്പിച്ചിട്ടുള്ളത്.

 കർഷക ചൂഷണം

കർഷക ചൂഷണം

കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ നിയമങ്ങളും മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) സമ്പ്രദായം ഇല്ലാതാക്കാൻ ഇടയാക്കുമെന്നും ഇത് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കാരുണ്യത്തിൽ കർഷകരെ ഒഴിവാക്കുമെന്നും കർഷക യൂണിയനുകൾ പറയുന്നു. എം‌എസ്‌പി സമ്പ്രദായം തുടരുമെന്നും പുതിയ നിയമങ്ങൾ കർഷകർക്ക് അവരുടെ വിളകൾ വിൽക്കാൻ കൂടുതൽ മാർഗ്ഗങ്ങൾ ഒരുക്കുമെന്നുമാണ് സർക്കാർ പറയുന്നത്.

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

English summary
Rahul Gandhi slams Central government, Seeks to repeal farm laws other wise it will be betrayal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X