കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭീതിപ്പെടുത്തുന്നത്, രൂക്ഷ വിമർശനവുമായി രാഹുൽ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിനകം 33 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ വൈകുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

''കൃത്യവും സമഗ്രവുമായ ഒരു കൊവിഡ് വാക്‌സിന്‍ പദ്ധതിയുണ്ടാകേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും അതിന്റെ ഒരു സൂചനകളുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭീതിപ്പെടുത്തുന്നതാണ്'' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതേവിഷയത്തിലുളള തന്റെ പഴയ ട്വീറ്റും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

rg

ആഗസ്റ്റ് 14നുളള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാകും ഇന്ത്യ. ലഭ്യതയും നീതിയുക്തമായ വിതരണവും ഉറപ്പാക്കുന്ന തരത്തിലുളള വ്യക്തമായി നിര്‍വചിക്കപ്പെട്ട, സമഗ്രവും പക്ഷപാതരഹിതവും ആയ ഒരു കൊവിഡ് വാക്‌സിന്‍ പദ്ധതി ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിപ്പോള്‍ തന്നെ ചെയ്യേണ്ടതാണ്''.

Recommended Video

cmsvideo
'RBI has confirmed my warnings': Rahul Gandhi | Oneindia Malayalam

കൊവാക്‌സിന്‍ എന്ന പേരിലുളള ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ്. സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ കൊവിഡ് വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാനുളള റോഡ് മാപ് തയ്യാറാക്കിയിട്ടുളളതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാജ്യത്ത് മൂന്ന് കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ആണ് വിവിധ പരീക്ഷണ ഘട്ടങ്ങളില്‍ ഉളളത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

തരൂരിനെ കുടഞ്ഞ് മുല്ലപ്പളളി! കൊവിഡിന് ശേഷം കണ്ടിട്ടില്ല, ഡിന്നർ നടത്തുന്നെന്ന്; അച്ചടക്കം പാലിക്കണം!തരൂരിനെ കുടഞ്ഞ് മുല്ലപ്പളളി! കൊവിഡിന് ശേഷം കണ്ടിട്ടില്ല, ഡിന്നർ നടത്തുന്നെന്ന്; അച്ചടക്കം പാലിക്കണം!

ഋഷികളുടേത് പോലുളള കഴിവാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് എന്നും അവര്‍ ലബോറട്ടറികളില്‍ കഠിനാധ്വാനം ചെയ്യുകയാണ് എന്നും മോദി പറഞ്ഞു. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ശാസ്ത്രജ്ഞര്‍ പച്ചക്കൊടി കാട്ടുന്നതോടെ കൊവിഡ് വാക്‌സിന്‍ വലിയ തോതില്‍ ഉദ്പാദിപ്പിക്കുമെന്നും അതിനുളള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്ന രണ്ട് വാക്‌സിനുകള്‍ മനുഷ്യരിലെ പരീക്ഷണത്തിലെ ഒന്നും രണ്ടും ഘട്ടങ്ങളിലാണിപ്പോള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതിയുളള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു.

എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!

English summary
Rahul Gandhi slams Centre for not having a Covid vaccine access strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X