കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ വീഴ്ച്ചയ്ക്ക് രാജ്യം വലിയ വിലകൊടുക്കേണ്ടി വരും'; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി

  • By Anupama
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോറോണ രോഗത്തെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വിട്ടുവീഴ്ച്ചയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'കൊറോണ വൈറസിനെ തുരത്തുന്നതിന് ആദ്യം ചെയ്യേണ്ടത് ദ്രുതഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന വിട്ടുവീഴ്ച്ചക്ക് വലിയ വിലകൊടുക്കേണ്ടി വരും' രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഇതുവരെ 147 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്.

rahul gandhi

ഇറ്റലിയില്‍ നിന്നുള്ള വിദേശ യാത്രക്ക് പിന്നാലെ രാഹുല്‍ ഗാന്ധി കൊറോണ പരിശോധന നടത്തിയിരുന്നു. ഫെബ്രുവരി 29 നായിരുന്നു രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയത്.

രാജ്യത്ത് കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള മുന്‍കരുതലും പ്രതിരോധ നടപടികളും കേന്ദ്ര സംസ്ഥാനസര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ചു വരികയാണ്.

രാജ്യത്ത് കൊറോണ വൈറസ് രോഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും രാജ്യം നേരിടാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെകുറിച്ചും രാഹുല്‍ നേരത്തേയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്ത ആറ് മാസത്തിനകം രാജ്യം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വേദനയിലേക്ക് പോകുമെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

മഹാരാഷ്ട്രയിലെ പൂനെയിലാണ് ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. 18 പേര്‍ക്കാണ് പൂനെയില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 42 ആയി.

കൊറോണ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു തീരുമാനം. ഒപ്പം തൊഴില്‍മേഖലയിലുള്ളവര്‍ വര്‍ക്ക് ഫ്രെം ഹോം എന്ന രീതിയിലേക്ക് മാറണമെന്ന നിര്‍ദ്ദേശമുണ്ട്. മീറ്റിംഗുകളും മറ്റ് കാര്യങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. അധികം ആളുകളെ ഉള്‍ക്കൊള്ളിച്ചുള്ള യോഗങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറേപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി. 1200 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. ഈ രാജ്യത്ത് നിന്നു വരുന്ന എല്ലാ യാത്രക്കാരെയും വിമാനത്തില്‍ ബോര്‍ഡ് ചെയ്യരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇനി യാത്രക്കാര്‍ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ ട്രാന്‍സിസ്റ്റ് ചെയ്യുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയനാകണമെന്നും ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 18 മുതല്‍ 31 വരെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English summary
Rahul Gandhi Slams Centre On Coronavirus," Will Pay Heavy Price"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X