കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ പ്രധാനമന്ത്രീ, നിങ്ങളുടെ കഴിവ് കെട്ട ധനമന്ത്രി പറയുന്നത് വിശ്വസിക്കാതിരിക്കൂയെന്ന് രാഹുൽ!

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ കാരണം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിവില്ലാത്തവരാണെന്ന് തുറന്നടിച്ച രാഹുല്‍ ഇന്ത്യ സമീപ ഭാവിയില്‍ തന്നെ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും പറഞ്ഞു.

എല്ലാം കഴിഞ്ഞ് ബലാൽസംഘി എംഎൽഎയെ ബിജെപി പുറത്താക്കിയത്രേ! ഉന്നാവോയിൽ പൊട്ടിത്തെറിച്ച് കുറിപ്പ്!എല്ലാം കഴിഞ്ഞ് ബലാൽസംഘി എംഎൽഎയെ ബിജെപി പുറത്താക്കിയത്രേ! ഉന്നാവോയിൽ പൊട്ടിത്തെറിച്ച് കുറിപ്പ്!

ട്വിറ്ററിലെ രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ: '' മിസ്റ്റര്‍ പ്രധാനമന്ത്രീ, സാമ്പത്തിക രംഗം പാളം തെറ്റിയിരിക്കുന്നു. തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമില്ലാത്ത അവസ്ഥയാണ്. നിങ്ങളുടെ കഴിവ് കെട്ട ധനകാര്യമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ട് എന്നാണെങ്കില്‍, എന്നെ വിശ്വസിക്കൂ.. അത് സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടി അതിവേഗത്തില്‍ കുതിച്ച് വരുന്നതിന്റെതാണ് ''

bjp

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് പത്രത്തില്‍ വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കത്ത് എത്തിച്ചിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച കാര്‍ക്കശ്യ മനോഭാവം ഇന്ത്യന്‍ സാമ്പത്തിക രംഗം മൂക്ക് കുത്തി വീഴാന്‍ കാരണമായിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് നോട്ട് നിരോധനവും ജിഎസ്ടിയുമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ മോദി സര്‍ക്കാര്‍ കൊണ്ട് വന്ന നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ വരുത്തി വെച്ച ആഘാതം മറികടക്കാനുളള പദ്ധതികളൊന്നും ഇല്ലാതെയാണ് നിര്‍മല സീതാരാമന്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.

English summary
Rahul Gandhi slams Modi government and FM Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X