കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യത്യസ്ത ഫലം പ്രതീക്ഷിച്ച് ഒരേ കാര്യം ആവർത്തിക്കുന്നതാണ് ഭ്രാന്ത്';രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതോടെ വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കുമോയെന്നതുൾപ്പെടെയുള്ള ചർച്ചകളാണ് ഉയരുന്നത്. അതിനിടെ കേന്ദ്രസർക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ലോക് ഡൗണിന്റെ നാല് ഘട്ടങ്ങളിലും കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവ് കാണിക്കുന്ന ഗ്രാഫ് പങ്കുവെച്ച് കൊണ്ടാണ് രാഹുലിന്റെ വിമർശനം.

Recommended Video

cmsvideo
Rahul Gandhi Hits Out At Centre For COVID 19 Mismanagement | Oneindia Malayalam

'ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുകയും വ്യത്യസ്ത ഫലം പ്രതീക്ഷിക്കയും ചെയ്യുന്നതാണ് ഭ്രാന്ത്', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മാർച്ച് 24 നായിരുന്നു രാജ്യത്ത് ലോക്ക് ഡൗൺ ആദ്യമായി നടപ്പാക്കിയത്. അന്ന് 500 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം കൊവിഡ് കേസുകൾ മൂന്ന് ലക്ഷമായി ഉയർന്നിരിക്കുകയാണ്. 8,800 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. ഇന്നലെ മാത്രം 11,458 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമാണ് ഇത്രയും കൂടുതൽ പേർക്ക് ഒരു ദിവസം കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 386 പേരാണ് മരിച്ചത്.

 rahul-159202798

നേരത്തേ യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലും ലോക്ക് ഡൗൺ നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കൂടിയാലോചനകൾ ഇല്ലാതെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിന്റെ അനന്തരഫലം നാം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കാൽനടയായി ആയിരത്തോളം കിലോമീറ്റർ താണ്ടി സ്വദേശത്തേക്ക് മടങ്ങുന്നത്. ഈ ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിച്ച സർക്കാർ പരാജയമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ജൂൺ 31 വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. അതേസമയം അഞ്ചാം ഘട്ടത്തിൽ കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത ഇടങ്ങളിൽ വലിയ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അന്തർസംസ്ഥാന യാത്രകൾ അനുവദിച്ചിട്ടുണ്ട്. മാളുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ തുറന്നിട്ടുണ്ട്.അതേസമയം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കുമോയെന്ന ചർച്ചകളാണ് ഉയരുന്നത്.

16, 17 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോജി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തും. രാജ്യത്ത് നിയന്ത്രണങ്ങളിൽ തുടർന്നും ഇളവ് നൽകണോ അതോ നിയന്ത്രണങ്ങൾ തുടരണമോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

ഇത് ധാർഷ്ട്യത്തിന്റേയും കഴിവില്ലായ്മയുടേയും ഫലം; സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിഇത് ധാർഷ്ട്യത്തിന്റേയും കഴിവില്ലായ്മയുടേയും ഫലം; സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 3 ലക്ഷം പിന്നിട്ടു... 10 ദിവസത്തിനുള്ളില്‍ സംഭവിച്ചത്, ഞെട്ടിക്കും!!ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 3 ലക്ഷം പിന്നിട്ടു... 10 ദിവസത്തിനുള്ളില്‍ സംഭവിച്ചത്, ഞെട്ടിക്കും!!

യുപിയില്‍ നടുക്കുന്ന വീഡിയോ; മൃതദേഹം കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍, 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍യുപിയില്‍ നടുക്കുന്ന വീഡിയോ; മൃതദേഹം കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍, 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍

English summary
Rahul gandhi slams PM Modi and govt over lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X