Get Updates
Get notified of breaking news, exclusive insights, and must-see stories!

കളഞ്ഞല്ലോ രാഹുലേ... പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം വൈറലാകുന്നു!

ദില്ലി: ഗുജറാത്തില്‍ ഗോ മാതാ സംരക്ഷണത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുകയാണ് ദളിത് സംഘടനകള്‍ . പാര്‍ലമെന്റില്‍ ഇക്കാര്യം പറഞ്ഞ് പ്രതിപക്ഷം കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയെ നിര്‍ത്തിപ്പൊരിക്കുന്നു. എന്നാല്‍ ദളിത് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ച നടക്കുമ്പോഴും ഒരാള്‍ മാത്രം ഇക്കാര്യമൊന്നും അറിയാത്തത് പോലെ സുഖമായി ഉറങ്ങുന്നു - മറ്റാരുമല്ല രാഹുല്‍ ഗാന്ധി തന്നെ.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് പാര്‍ലമെന്റിലെ ചൂടന്‍ ചര്‍ച്ചയ്ക്കിടെ ഉറങ്ങി വിവാദത്തിലായിരിക്കുന്നത്. അതും, ആക്രമണത്തിന് ഇരയായവരെ വ്യാഴാഴ്ച സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഈ കടുംകൈ ചെയ്തത് എന്നതാണ് ഇതിലെ രസകരമായ കാര്യം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ രാഹുല്‍ താടിക്ക് കൈയ്യും കൊടുത്ത് ഉറങ്ങുകയായിരുന്നു.

10-rahul

പാര്‍ലമെന്റിലെ മോശം പ്രകടനങ്ങളുടെ പേരില്‍ അല്ലെങ്കിലേ നോട്ടപ്പുള്ളിയാണ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാഹുല്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ രാഹുലിനെ കളിയാക്കി കൊല്ലുകയാണ്. ഇത്രയും ബഹളത്തിനിടെ രാഹുല്‍ എങ്ങനെയാണ് ഉറങ്ങുന്നത് എന്ന് വരെ ആളുകള്‍ അത്ഭുതപ്പെടുന്നു. മഹാത്മാ ഗാന്ധി - ആര്‍ എസ് എസ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് നല്ല പിന്തുണയാണ് കിട്ടിയിരുന്നത്.

പശു സംരക്ഷണത്തിന്റെ പേരില്‍ ഗുജറാത്തില്‍ ദളിതര്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടക്കുന്നത്. ദളിത് സംഘടനകളുടെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിത് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജുലൈ 11നാണ് ചത്ത പശുവിന്റെ തൊലി ഉരിഞ്ഞതിന് നാല് ദളിതുകളെ പൊതു മധ്യത്തില്‍ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+