തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: രാഹുല്‍
ദില്ലി: ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പരാജയം വാങ്ങി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും ഒഴിയുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തില്‍ പരാജയങ്ങള്‍ സര്‍വ്വ സാധാരണമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രതീക്ഷിച്ച പിന്തുണ ജനങ്ങളില്‍ നിന്ന് ലഭിച്ചില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചതെന്നും ജനവികാരം മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തത്വത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്നായിരുന്നു സോണിയയുടെ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും സോണിയ ഗാന്ധിയും പറഞ്ഞു.
രാജ്യത്തിന്റെ മതനിരപേക്ഷതയില്‍ പുതിയ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആശിക്കുന്നു. പുതിയ സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേരുന്നു. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി -സോണിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications