Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിജിക്ക് രാഹുലിന്റെ '10 കല്‍പ്പനകള്‍', കേള്‍ക്കാന്‍ രസമുണ്ട്. വല്ലതും നടക്കുമോ ?

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഞ്ചു വീതം ചോദ്യങ്ങളും ആവശ്യങ്ങളും നരേന്ദ്ര മോദിക്കു മുന്നില്‍വച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രനമോദിയുടെ പരിഗണനയ്ക്കായി 10 കാര്യങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇവയില്‍ അഞ്ചെണ്ണം ചോദ്യങ്ങളും അഞ്ചെണ്ണം ആവശ്യങ്ങളുമാണ്.

ദില്ലിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ തന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.

കള്ളപ്പണത്തിനെതിരായ യജ്ഞത്തില്‍ സാധാരണക്കാരെയാണ് മോദി കുരുതി കൊടുത്തതെന്നും നോട്ട്‌നിരോധനം പണക്കാരെ ലക്ഷ്യം വച്ചുള്ളതു മാത്രമായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനത്തിനുശേഷം പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് മോദി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം നല്‍കണം

നോട്ട് നിരോധനത്തിനു ശേഷം നിരവധി കുടുംബങ്ങള്‍ക്കു നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

 ജീവന്‍ നഷ്ടമായത് എത്ര പേര്‍ക്ക്

നവംബര്‍ എട്ടിന് നോട്ട്‌നിരോധനം നിലവില്‍ വന്ന ശേഷം എത്ര പേര്‍ക്ക് ഇതുമൂലം ജീവന്‍ നഷ്ടമായെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം

ആരൊക്കെ നിക്ഷേപിച്ചു

നോട്ട് നിരോധനത്തിനു ആറു മാസം മുമ്പ് സ്വന്തം അക്കൗണ്ടുളിലേക്ക് 25 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവരുടെ ലിസ്റ്റ് പുറത്തുവിടണം.

നിയന്ത്രണം ഒഴിവാക്കണം

ബാങ്കുകളില്‍ നിന്നു പണം പിന്‍വലിക്കാന്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള പരിധി എടുത്തു കളയണം.

 കര്‍ഷകര്‍ക്കു നഷ്ടപരിഹാരം

നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ച കര്‍ഷകര്‍ക്ക് എന്തു നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കണം. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണം.

ചര്‍ച്ച നടത്തിയത് ആരുമായി

നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് എത്ര സാമ്പത്തിക വിദഗ്ധരുമായി മോദി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തുക.

വില കുറയ്ക്കുക

പൊതു വിതരണ സമ്പ്രദായം വഴി ഒരു വര്‍ഷത്തേക്കു വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വില പകുതിയാക്കി കുറയ്ക്കണം.

ഇക്കാലാശ്വാസം

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ കുറഞ്ഞത് ഒരു സ്ത്രീയുടെ അക്കൗണ്ടിലെങ്കിലും ഇടക്കാല ആശ്വാസമായി 25,000 രൂപ നിക്ഷേപിക്കണം

തൊഴില്‍ദിനം ഇരട്ടിയാക്കണം

തൊഴിലുറപ്പ് പദ്ധതിക്കു കീഴിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം ഇരട്ടിയാക്കണം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31ന് അകം നഷ്ടപരിഹാരം നല്‍കണം.

ഇളവുകള്‍ വേണം

ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കു ആദായ നികുതിയിലും വില്‍പ്പന നികുതിയിലും 50 ശതമാനം ഇളവുകള്‍ നല്‍കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+