• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ മോഹത്തിന് തടയിട്ട് രാഹുൽ; ചടുല നീക്കം; ഉദ്ദവിനെ വിളിച്ചു, നമ്മള്‍ ഒറ്റക്കെട്ട്

  • By Aami Madhu

മുംബൈ; മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യസർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ സജീവമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടത് ഇത്തരം നീക്കങ്ങളുടെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡിനെ ചൊല്ലി സഖ്യ സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നതയാണ് ബിജെപി മുതലെടുക്കാനൊരുങ്ങുന്നത്. എന്നാൽ ബിജെപിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.

അധികാരം പിടിക്കാൻ ബിജെപി

അധികാരം പിടിക്കാൻ ബിജെപി

രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിനോടകം തന്നെ 50,000 ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഉദ്ധവ് താക്കറെ സർക്കാർ വൻ പരാജയമാണെന്ന വിമർശനമാണ് ബിജെപി ഉയർത്തുന്നത്. പ്രതിസന്ധി മുതലെടുത്ത് സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം.

ഗവർണറെ സന്ദർശിച്ച് നേതാക്കൾ

ഗവർണറെ സന്ദർശിച്ച് നേതാക്കൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗവർണർ കോഷിയാരിയെ ബിജെപി നേതാക്കൾ നിരന്തരം സന്ദർശിക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡിനെ ചൊല്ലി മഹാ അഘാഡി സഖ്യത്തിനുള്ളിൽ ഉയർന്ന അസ്വാരസ്യങ്ങൾ മുതലെടുക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്.

പിടിവള്ളിയാക്കി ബിജെപി

പിടിവള്ളിയാക്കി ബിജെപി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രവർത്തനങ്ങളിൽ എൻഎസിപി അധ്യക്ഷൻ ശരദ് പവാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് പിടിവള്ളിയാക്കിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് ലോക്ക് ഡൗൺ എടുത്തു കളയണമെന്നും സാമ്പത്തിക രംഗം ഉത്തേജിപ്പിക്കണമെന്നുമാണ് എൻസിപി ആവശ്യപ്പെട്ടത്. എന്നാൽ ഇത് ശിവസേനയെ ചൊടിപ്പിച്ചിരുന്നു.

സർക്കാർ താഴെ വീഴുമെന്ന്

സർക്കാർ താഴെ വീഴുമെന്ന്

തൊട്ട് പിന്നാലെ തന്നെ എൻസിപി അധ്യഷൻ പവാർ ഗവർണർ കോഷിയാരിയെ കണ്ടതും ഉദ്ധവിന്റെ വസതിയായ മധോശ്രീയിൽ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ സർക്കാർ താഴെ വീഴുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

രാഹുലിന്റെ വാക്കുകൾ

രാഹുലിന്റെ വാക്കുകൾ

അതിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശവും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണമാത്രമേ നല്‍കുന്നുള്ളുവെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

സർക്കാരിന്റെ ഭാഗം മാത്രം

സർക്കാരിന്റെ ഭാഗം മാത്രം

‘കോണ്‍ഗ്രസ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണ്.എന്നാൽ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നില്ല. പകരം ഞങ്ങള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതിനെതിരെ ബിജെപി രംഗത്തെത്തി. സർക്കാരിനുള്ളിലെ അസ്വസ്ഥതയാണ് രാഹുലിന്റെ വാക്കുകളൽ പ്രകടമായതെന്നായിരുന്നു ബിജെപി പറഞ്ഞത്.

ബന്ധപ്പെട്ട് രാഹുൽ ഗാന്ധി

ബന്ധപ്പെട്ട് രാഹുൽ ഗാന്ധി

എന്നാൽ ബിജെപി വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുൽ ഇന്ന രാവുലെ തന്നെ ഉദ്ധവനിനെ വിളിച്ച് സംസാരിച്ചതായും സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതായും കോൺഗ്രസ് നേതാവ് പറഞ്ഞു. രാഹുലിന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരന്നുവെന്ന് ശിവസേന നേതാവും പ്രതികരിച്ചു.

പിന്തുണ പ്രഖ്യാപിച്ചു

പിന്തുണ പ്രഖ്യാപിച്ചു

കോൺഗ്രസ് സർക്കാരിനൊപ്പമാണെന്നും കൊവിഡ് പ്രതിസന്ധി ഫലപ്രദമായി മറികടക്കുന്നതിൽ ശക്തമായ തിരുമാനങ്ങൾ കൈക്കൊള്ളാൻ മഹാ അഘാഡി സഖ്യത്തിന് സാധ്യമാകുമെ്നും രാഹുൽ പറഞ്ഞതായി നേതാക്കൾ വ്യക്തമാക്കി. അതേസമയം സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും കോൺഗ്രസിനേയും ഉൾപ്പെടുത്തുമെന്നും ശിവസേനയും ഉറപ്പ് നൽകി.

എംഎൽഎമാരെ സുരക്ഷിതരാക്കാൻ

എംഎൽഎമാരെ സുരക്ഷിതരാക്കാൻ

അതേസമയം സഖ്യത്തിനുള്ളിൽ പ്രതിസന്ധിയുണ്ടെന്ന ആരോപണത്തെ തള്ളി ശിവസേനയും രംഗത്തെത്തി.മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ രൂക്ഷ വിമർശനമാണ് ബിജെപിക്കെതിരെ ശിവസേന ഉയർത്തിയത്. എംവിഎ സഖ്യത്തിലെ എംഎൽഎമാരെ അടർത്തിയെടുക്കാൻ ശ്രമിക്കുന്നതിന് മുൻപ് സ്വന്തം എംഎൽഎമാരെ സുര്ഷിതമാക്കി നിർത്താൻ ബിജെപിക്ക് കഴിയട്ടെയെന്നും ലേഖനത്തിൽ പറയുന്നു.

കുറ്റപ്പെടുത്തരുത്

കുറ്റപ്പെടുത്തരുത്

നിലനിൽ ബിജെപിക്ക് 105 എംഎൽഎമാരുടെ പിന്തുണയാണ് മഹാരാഷ്ട്രയിൽ ഉള്ളത്. ഇതിൽ ചോർച്ച വരാതെ നോക്കൂ, സർക്കാരിന് 170 പേരുടെ പിന്തുണ ഉണ്ട്. അത് 200 ആയാൽ അതിൽ ബിജെപി തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ലേഖനത്തിൽ പറഞ്ഞു.

വന്യജീവികളോട് അറപ്പെന്ന് സൂരജ്; പോലീസ് കള്ളങ്ങൾ പൊളിച്ചടുക്കിയ ഇങ്ങനെ

പ്രവാസികളെ മൂന്നായി തിരിച്ച് ക്വാറന്‍റീന്‍ ചിലവ് സര്‍ക്കാര്‍ വഹിക്കണം; നിര്‍ദ്ദേശവുമായി ജോയി മാത്യൂ

ഉത്ര കൊലക്കേസ്; വിവാഹം കഴിഞ്ഞ് മൂന്നാം മാസം വഴക്ക്, സൂരജിന്റെ ലക്ഷ്യം 65 ലക്ഷവും

English summary
Rahul gandhi spoke with udhav thackery; offers support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more