കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി! രാഹുലിന്‍റെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ചട്ടലംഘനമല്ല

  • By
Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി

ചെന്നൈയില്‍ ലോക്സഭാ പ്രചരണത്തിന്‍റെ ഭാഗമായി സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധിക്ക് കോളേജില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ രാഹുലിന്‍റെ പ്രസംഗം പരിശോധിക്കുമെന്ന് തമിഴ്നാട് ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യഭാരത സഹോ ഉത്തരവിട്ടിരുന്നു.

rahulstella7-155317102

കഴിഞ്ഞ 13 നാണ് ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത്. കാശ്മീര്‍ പ്രശ്നം,റഫേല്‍ വിവാദം, തീവ്രവാദം, വിദ്യാഭ്യാസം,വനിതാ സംവരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചു.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സംവദിക്കാന്‍ തയ്യാറാകാത്തതെന്ന് രാഹുല്‍ പരിപാടിയില്‍ ചോദിച്ചിരുന്നു. ഇത്രയും വിദ്യാര്‍ത്ഥികളുടെ മുന്പില്‍ പോയിട്ട് മാധ്യമങ്ങളെ പോലും നേരിട്ട് കാണാന്‍ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹം തയ്യാറാവാത്തത് എന്താണെന്നും രാഹുല്‍ വിമര്‍ശിച്ചു.

English summary
rahul gandhi's speech in tamilnadu didn't violate poll code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X