കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാഹുലിനെ ബിജെപി ഭയക്കണം; മൂര്‍ച്ചയുള്ള ആരോപണങ്ങള്‍, കെട്ടിപ്പിടുത്തം ഇന്നലെ രാഹുല്‍ ദിനം

  • By Ajmal Mk
Google Oneindia Malayalam News

ദില്ലി: ഒന്നരപതിറ്റാണ്ടിനിടെ ലോക്‌സഭയില്‍ ആദ്യമായി വന്ന അവിശ്വാസപ്രമേയത്തില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. പ്രതീക്ഷിച്ചതിലേറേ വോട്ടുമായിട്ടായിരുന്നു മോദി വിശ്വാസം കാത്തത്. സഖ്യകക്ഷിയായ ശിവസേന വിട്ടുനിന്നിട്ടുപോലും 325 അംഗങ്ങളുടെ പിന്തുണ നേടാന്‍ മോദിക്കായി.

<strong>രാഹുല്‍ഗാന്ധിക്കെതിരെ സ്പീക്കര്‍; മോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല</strong>രാഹുല്‍ഗാന്ധിക്കെതിരെ സ്പീക്കര്‍; മോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല

പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷത്തിന് ഇന്നലെ ഐക്യത്തിന്റെ കാഹളമായിരുന്നു. ഭരണപക്ഷത്ത് നിന്ന് ശിവസേനയെ അടര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ വന്‍ രാഷ്ട്രീയവിജയമായി. സഭയില്‍ എന്തുകൊണ്ടും ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദിനമായിരുന്നു ഇന്നലെ. രൂക്ഷമായ ആരോപണങ്ങള്‍, കെട്ടിപ്പിടുത്തം, കണ്ണിറുക്കല്‍ സഭയില്‍ ഇന്നലെ കളം നിറഞ്ഞത് രാഹുല്‍ ഗാന്ധിതന്നെയായിരുന്നു.

'പപ്പു'

'പപ്പു'

'പപ്പു' ബിജെപി അടക്കുമുള്ള രാഷ്ട്രീയ എതിരാളികള്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേരാണ് അത്. എന്നാല്‍ പപ്പുവെന്ന് വിളിച്ച് തങ്ങള്‍ വിലകുറച്ച് കണ്ട പഴയ രാഹുലിനെ അല്ലായിരുന്നു ബിജെപിക്ക് ഇന്നലെ ലോക്‌സഭയില്‍ നേരിടേണ്ടിവന്നത്. എല്ലാം അടവും പയറ്റുന്ന രാഷ്ട്രീയക്കാരന്റെ ചാതുര്യമുള്ള ഒരു ദേശീയ നേതാവായി മാറിയ രാഹുലിനേയായിരുന്നു ഇന്നലെ സഭ കണ്ടത്.

രാഹുലിന്റെ മിടുക്ക്

രാഹുലിന്റെ മിടുക്ക്

തോല്‍ക്കുമെന്ന് ഉറപ്പുണ്ടായ ഒരു അവിശ്വാസപ്രമേയത്തെ രാഷ്ട്രീയ വിജയമാക്കാന്‍ കഴിഞ്ഞത് രാഹുലിന്റെ മിടുക്കായിരുന്നു. കൃത്യമായ ആരോപണങ്ങള്‍, വ്യക്തതയുള്ള ചോദ്യങ്ങള്‍ അതായിരുന്നു രാഹുലിന്റെ ഇന്നലത്തെ പ്രസംഗത്തിലൂടനീളം നിഴലിച്ചു നിന്നത്.

പ്രസംഗം

പ്രസംഗം

കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ ആഞടിച്ചായിരുന്നു അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പ്രസംഗിച്ചത്. റാഫേല്‍ ഇടപാട് മുതല്‍ നോട്ട്‌നിരോധനവും ജിഎസ്ടിയും അങ്ങനെ ഇന്ത്യഇടക്കാലത്ത് കണ്ട ഒട്ടുമിക്ക രാഷ്ട്രീയവും അല്ലാത്തതുമായി വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി വീണ്ടും സഭയില്‍ എത്തിച്ചു.

റാഫേല്‍ ഇടപാടില്‍

റാഫേല്‍ ഇടപാടില്‍

ഫ്രഞ്ച് സര്‍ക്കാറുമായി ഇന്ത്യ നടത്തിയ റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ ലാഭം ഉണ്ടാക്കിയെന്നതായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം. ഈ ഇടപാടിലൂടെ 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്നു മോദിയുടെ സുഹൃത്ത് വന്‍നേട്ടമാണ് ഉണ്ടാക്കിയതെന്നും രാഹുല്‍ ആരോപിച്ചു.

ജിഎസ്ടി

ജിഎസ്ടി

അടുത്തതായി രാഹുല്‍ ഉന്നയിച്ച വിഷയം ജിഎസ്ടിയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത ബിജെപി അധികാരത്തില്‍ എത്തിയപ്പോല്‍ എന്ത്‌കൊണ്ടാണ് ജിഎസ്ടി നടപ്പില്‍ വരുത്തിയത് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ചോദ്യം.

ഇരകള്‍

ഇരകള്‍

സഭയില്‍ അവിശ്വാസപ്രമേയത്തിന് ഇടയാക്കിയ ആന്ധ്രാപ്രദേശ് വിഷയത്തിലും രാഹുല്‍ ബിജെപിയെ പ്രതിരോധത്തിലാക്കി. മോദിയുടെ കപടമായ വാഗ്ദാനത്തിന്റെ ഇരായാണ് ആന്ധ്രാപ്രദേശ്. അന്ധ്രാപ്രദേശിനെ മാത്രമല്ല പൊള്ളയായ വാഗ്ദാനങ്ങളുടെ പേരില്‍ പലരേയും പ്രധാനമന്ത്രി വഞ്ചിച്ചു.

വഞ്ചന

വഞ്ചന

തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു, ദളിതര്‍,ആദിവാസികള്‍,സ്ത്രീകള്‍ എന്നിവരെല്ലാം മോദിയുടെ വഞ്ചനക്ക് ഇരായി. കര്‍ഷകരേയും ചെറുകി വ്യാപാരികളേയും നോട്ട് നിരോധനത്തിലൂടെ തകര്‍ത്തുവെന്ന് ആഞ്ഞടിച്ച രാഹുല്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളേയും കുറ്റപ്പെടുത്തി.

മൂര്‍ച്ചയുള്ള ആരോപണങ്ങള്‍

മൂര്‍ച്ചയുള്ള ആരോപണങ്ങള്‍

താന്‍ ഉന്നയിക്കുന്ന വിഷയങ്ങളിലും ആരോപണങ്ങളിലുമെല്ലാം വ്യക്തത വരുത്തികൊണ്ടുള്ളതായിരുന്നു രാഹുലിന്റെ പ്രസംഗം. മൂര്‍ച്ചയുള്ള ആരോപണങ്ങള്‍, അതോടൊപ്പം കുറിക്കുകൊള്ളുന്ന പരിഹാസങ്ങള്‍ അങ്ങനെ എല്ലാം ചേര്‍ത്തുള്ള പ്രസംഗത്തിന് ശേഷമുള്ള രാഹുലിന്റെ നീക്കങ്ങളായിരുന്നു ഏറെ ശ്രദ്ധ്വേയം.

കെട്ടിപ്പിടുത്തം

കെട്ടിപ്പിടുത്തം

പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ നേര ഭരണപക്ഷ ഭാഗത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈ കൊടുത്ത രാഹുല്‍ ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. രാഹുലിന്റെ ഈ നീക്കം ഏറെ കൗതുകത്തോടെയാണ് സഭ കണ്ടത്.

ദേഷ്യമില്ല

ദേഷ്യമില്ല

ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ വ്യക്തപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരണമാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു രാഹുല്‍ മോദിയുടെ അരികില്‍ എത്തി കെട്ടിപ്പിടിച്ചത്. അതിന് ശേഷം സീറ്റില്‍ എത്തി ജ്യോതിരാജ സിന്ധയെ നോക്കി രാഹുല്‍ കണ്ണിറുക്കിയതും ഏറെ ചര്‍ച്ചാ വിഷയമായി.

ആഘോഷിച്ചത്

ആഘോഷിച്ചത്

രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പകരം മാധ്യമങ്ങളും സോഷ്യല്‍മീഡിയയിയും പ്രധാനമായും ആഘോഷിച്ചത് രാഹുലിന്റെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും ആയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധ കെട്ടിപ്പിടുത്തത്തിലേക്കും കണ്ണിറുക്കലിലേക്കും തിരിഞ്ഞത് രാഹിലിന്റെ നേട്ടമായും കോട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്.

കീഴ്‌മേല്‍ മറിച്ചത്

കീഴ്‌മേല്‍ മറിച്ചത്

പ്രസംഗത്തിന് ശേഷമുള്ള രാഹുലിന്റെ ഇടപെടല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങളെ മുക്കികളഞ്ഞുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ഉയരുന്ന പ്രധാനവിമര്‍ശനം. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ വന്‍ വിജയം നേടുന്നതിലൂടെ ബിജെപിക്ക് അനുകൂലമായി മാറിയേക്കാവുന്ന രാഷ്ട്രീയ സാഹചര്യത്തെ കീഴ്‌മേല്‍ മറിച്ചത് രാഹുലിന്റെ തന്ത്രങ്ങളായിരുന്നെന്നാണ് മറുവിഭാഗം ഉയര്‍ത്തുന്ന വാദം.

നേട്ടം

നേട്ടം

മാധ്യമവാര്‍ത്തകളുടെ വലിയൊരു ഇടം കവരാന്‍ രാഹുലിന്റെ കെട്ടിപ്പിടുത്തതിനും കണ്ണിറുക്കലിനും സാധിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയത്തില്‍ മോദി നേടിയ വിജയത്തെ പ്രശംസിക്കുന്ന മാധ്യമസ്‌പെയ്‌സ് ഒരു പരിധിവരെ കുറക്കാന്‍ രാഹുലിന്റെ പ്രത്യേക ഇടപെടലിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ നേട്ടം.

English summary
rahul gandhi speech on no confidence motion in lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X