കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്‌നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ല

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ്-ഡിഎംകെ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും അപമാനിച്ചവാണ് ബിജെപി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി പോലുള്ള വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതവും രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. ഈറോഡ് ജില്ലയില്‍ കോണ്‍ഗ്രസ്-ഡിഎംകെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ശക്തി കേന്ദ്രമാണ് ഈറോഡ്. എഐഎഡിഎംകെയും ബിജെപിയും സഖ്യം ചേര്‍ന്നാണ് ഇത്തവണ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

r

തമിഴ്‌നാടിന്റെ സംസ്‌കാരത്തെ ബിജെപിയും കേന്ദ്ര സര്‍ക്കാരും ബഹുമാനിച്ചില്ല. ഇനിയും തമിഴ് ജനതയെ അപമാനിക്കാന്‍ ബിജെപിയെ അനുവദിക്കരുത്. ജിഎസ്ടിയും ഇന്ധന വില വര്‍ധനയും കാരണം ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നു. അഞ്ചോ ആറോ വ്യവസായികളുടെ കൈവശമാണ് രാജ്യം. സര്‍ക്കാരിനെ നിയന്ത്രിക്കുന്നതിലൂടെ തമിഴ് ജനതയെ നിയന്ത്രിക്കാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്. തമിഴ് ജനതയെ വഞ്ചിക്കാനാകില്ല എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. തമിഴ്‌നാടുമായി തനിക്കുള്ള ബന്ധവും രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ചെന്നൈക്കടുത്ത ശ്രീപെരുമ്പത്തൂരില്‍ 1991ലുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

എന്റെ പിതാവിനെയും മുത്തശ്ശിയെയും നിങ്ങള്‍ എത്ര ബഹുമാനിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് ഞാന്‍ വന്നത്. തമിഴ് സംസ്‌കാരത്തെ ഞാന്‍ ആദരിക്കുന്നു. ഒരുപാട് നിങ്ങളില്‍ നിന്ന് പഠിക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി കോയമ്പത്തൂരെത്തിയത്. ഇന്ന് ലാവിലെ ഇറോഡെത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം മികച്ച വിജയം നേടി സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കേരളവും. കേരളത്തില്‍ 20ല്‍ 19 സീറ്റും തമിഴ്‌നാട്ടില്‍ 39ല്‍ 38 സീറ്റുമാണ് കോണ്‍ഗ്രസ് സഖ്യം നേടിയത്. എന്നാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം വെറും 41 സീറ്റുകള്‍ മാത്രമേ നേടിയിരുന്നുള്ളൂ. കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് ഇത്തവണ ഒരുങ്ങുന്നത്.

English summary
Rahul Gandhi starts election campaign in Tamil Nadu with attack against Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X