കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ മാറ്റത്തിന് രണ്ടാം ഘട്ടം.....അവരുടെ ഊഴം കഴിഞ്ഞു, തിരിച്ചെത്തുന്നത് ഇവ, 4 ഓപ്ഷനുകള്‍!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ മാറ്റത്തിന്റെ രണ്ടാം ഘട്ടം വീണ്ടും ആരംഭിച്ചു. രഘുറാം രാജന് ശേഷം നേരത്തെ പറഞ്ഞത് പോലെ അഭിജിത്ത് ബാനര്‍ജിയുമായിട്ടുള്ള അഭിമുഖമാണ് ഇന്ന് നടന്നത്. ഇതോടെ ഒരു കാര്യം ഉറപ്പായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ ഓരോന്നായി തിരിച്ചെത്തുകയാണ്. പക്ഷേ ഇത്തവണ എതിരാളികളെ മുന്നില്‍ കണ്ട് ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ സൂചിപ്പിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെയും പ്രവര്‍ത്തന ശൈലിയിലെ മാറ്റത്തെയും മാത്രം ലക്ഷ്യമിട്ടാണ് പോക്ക്. അതുകൊണ്ട് വിജയങ്ങള്‍ സ്വാഭാവികമായി വരട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. വിജയത്തെ തേടി പോകുമ്പോഴാണ് പരാജയം സംഭവിക്കുന്നതെന്ന അഭിപ്രായമാണ് രാഹുലിനുള്ളത്.

Recommended Video

cmsvideo
മാസ്സ് തിരിച്ചുവരവുമായി രാഹുല്‍ ഗാന്ധി : Oneindia Malayalam
രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രാഹുല്‍ കഴിഞ്ഞ ദിവസം തന്നെ രണ്ടാം ഘട്ടത്തിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇത്ര വേഗം തുടങ്ങുമെന്ന സൂചനയില്ലായിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹം അമ്പരിപ്പിച്ചിരിക്കുകയാണ്. നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയുമായിട്ടായിരുന്നു രാഹുലിന്റെ അഭിമുഖം. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുക, ഗ്രാമീണ വിപണിയിലെ ആശങ്കകള്‍ പരിഹരിക്കുക, മൂന്ന് മാസത്തേക്ക് ജനങ്ങള്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അവതരിപ്പിക്കുക എന്നീ വിപ്ലവകരമായ പദ്ധതികളാണ് ബാനര്‍ജി രാഹുലിനോട് നിര്‍ദേശിച്ചത്.

അവരുടെ ഊഴം കഴിഞ്ഞു

അവരുടെ ഊഴം കഴിഞ്ഞു

സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കുന്നവരുടെ ഊഴം രാഹുലിന്റെ പട്ടികയില്‍ അവസാനിച്ചിരിക്കുകയാണ്. അഭിജിത്തും നേരത്തെ രഘുറാം രാജനും മാറ്റങ്ങള്‍ രാഹുലിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. രഘുറാം രാജന്റെ നിര്‍ദേശങ്ങള്‍ വന്‍ വിജയമായിരുന്നു. നിരവധി അഭിനന്ദന കത്തുകളും മറുപടികളുമാണ് രാഹുലിന് ഇതിലൂടെ ലഭിച്ചത്. രാഹുലിന് ലഭിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇനി ഇവ നടപ്പാക്കാന്‍ രാഹുലിന് സമ്മര്‍ദം ചെലുത്താം. ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് രാഹുലിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കില്ല. ഇനി രാഷ്ട്രീയ മേഖലയിലേക്കാണ് രാഹുല്‍ കടക്കുന്നത്. മൂന്നാം ഘട്ടത്തിലെ മാറ്റമാണിത്.

ആ പദ്ധതി തിരിച്ചെത്തും

ആ പദ്ധതി തിരിച്ചെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതിയായിരുന്നു ന്യായ്. ഇതിന്റെ തിരിച്ചുവരവാണ് ഒരുങ്ങുന്നത്. വര്‍ഷം 72000 രൂപ ഇന്ത്യയിലെ 20 ശതമാനം ദരിദ്ര കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതിയുടെ അണിയറയില്‍ ഉണ്ടായിരുന്നവരാണ് രഘുറാം രാജനും അഭിജിത്ത് ബാനര്‍ജിയും. ഇവരായിരുന്നു പദ്ധതിയും മാസ്റ്റര്‍ ബ്രെയിന്‍. ഇവരെ ബിജെപി ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു ഇത്രയും കാലം. അഭിജിത്തിന് നൊബേല്‍ കിട്ടിയപ്പോള്‍ പോലും ബിജെപി അദ്ദേഹത്തെ കോണ്‍ഗ്രസ് ഏജന്റായിട്ടാണ് കണ്ടത്. എന്നാല്‍ പദ്ധതി കൊണ്ട് വന്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് ബിജെപിക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായമുണ്ടായിരുന്നു. അതിനെ തിരിച്ചെത്തിക്കുകയാണ് രാഹുല്‍. രണ്ട് അഭിമുഖങ്ങള്‍ രാജനും ബാനര്‍ജിയും നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ ന്യായ് പദ്ധതിക്ക് സമാനമാണ്.

മോദിയുടെ വീഴ്ച്ചകള്‍

മോദിയുടെ വീഴ്ച്ചകള്‍

മോദിയുടെ വീഴ്ച്ചകള്‍ നാല് എണ്ണമുണ്ട്. ഇതില്‍ രാഹുല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരിക്കലും രാഹുല്‍ മോദിയെ കുറ്റപ്പെടുത്തില്ല. ഒന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് നോട്ടുനിരോധനത്തിന് സമാനമായിരുന്നു. ഇത് കാരണം സമ്പദ് ഘടന, തൊഴില്‍, അതിഥി തൊഴിലാളികളുടെ ദുരിതം എന്നി രൂക്ഷമായി. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ സാമ്പത്തിക ദുരന്തം മോദിയുണ്ടാക്കിയതാണ്. ഇതാണ് രാഹുല്‍ നോട്ടമിട്ടിരിക്കുന്നത്. എന്നാല്‍ വിഷയം മാത്രം പറഞ്ഞ് മോദിയെ ഒഴിവാക്കും. ഗുജറാത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയതൊക്കെ രാഹുലിന്റെ നേട്ടത്തിന്റെ തുടക്കമാണ്. ഇതുവരെ ബിജെപി ഇക്കാര്യം പരിഹരിച്ചിട്ടില്ല.

മുഖ്യമന്ത്രിമാരുടെ വീഴ്ച്ച

മുഖ്യമന്ത്രിമാരുടെ വീഴ്ച്ച

ഇനി ലോക്ഡൗണിന്റെ രാഷ്ട്രീയത്തിലേക്കാണ് രാഹുല്‍ ഇറങ്ങുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വന്‍ പരാജയമായതാണ് കോണ്‍ഗ്രസ് ഇനി പൊളിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി സംസ്ഥാന നേതൃത്വങ്ങള്‍ രാഹുല്‍ നിര്‍ദേശം നല്‍കി. അവരുടെ ഓരോ പ്രവര്‍ത്തനവും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഏറ്റവും മോശം ടെസ്റ്റിംഗാണ് നടന്നത്. മധ്യപ്രദേശ് ഹോട്ട് സ്‌പോട്ടാണ്.ഗുജറാത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ്. കര്‍ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും വീണിരിക്കുകയാണ്. ഇതെല്ലാം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ ഹൈക്കമാന്‍ഡ് സംസ്‌കാരമാണ് ഇതിന് കാരണം. അമിത് ഷാ പിന്നണിയിരുന്ന് ഇവരെ നിയന്ത്രിക്കുന്നത് കൊണ്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. രാഹുല്‍ പൊളിക്കാന്‍ ഉദ്ദേശിക്കുന്നതും ഈ രാഷ്ട്രീയത്തെയാണ്.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

ജനങ്ങളിലേക്ക് നേരിട്ട് പണമെത്തുന്നതിലൂടെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് രാഹുലിനറിയാം. കാരണം അത് ജനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചെന്ന് വരില്ല. എന്നാല്‍ വിപണിയിലെ ആവശ്യം വര്‍ധിക്കുകയും, ആ സമയത്ത് തന്നെ ജനങ്ങളിലേക്ക് പണമെത്തുകയും ചെയ്താല്‍ ഒരേസമയം വളര്‍ച്ചാ നിരക്കും ജനങ്ങളുടെ ഉപഭോക്തൃ ശേഷിയും വര്‍ധിക്കും. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഈ പദ്ധതിയാണ് നടപ്പാക്കുന്നത്. ആറ് മാസം കൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വളര്‍ച്ചയില്‍ എവിടെയെത്തി എന്ന താരതമ്യ റിപ്പോര്‍ട്ട് രാഹുല്‍ പുറത്തുവിടും. ബിജെപിയെ അടിമുടി പൂട്ടുന്ന തന്ത്രമാണ്. ബാനര്‍ജി ഈ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.

ബിജെപി പതര്‍ച്ചയില്‍

ബിജെപി പതര്‍ച്ചയില്‍

രാഹുല്‍ ഒരു നേതാവിന്റെ പേര് പോലും പറയാതെ നടത്തുന്ന വിമര്‍ശനങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഏത് തരത്തില്‍ ഇതിനെ നേരിടും എന്ന ആശങ്ക ബിജെപിക്കുണ്ട്. അതേസമയം ന്യായ് പദ്ധതി രാഹുല്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കിയാല്‍ അത് ഗ്രാമീണ വിപണിയെ ശക്തമാക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കുതിപ്പിന് സഹായിച്ചത് ഇവിടെ നിന്നുള്ള വോട്ടാണ്. 40 ശതമാനത്തിലധികം ഗ്രാമീണ വോട്ടുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഈ മേഖലയിലാണ് വിള്ളല്‍ വീഴ്ത്തുന്നത്. ഇത്തവണ മോദിയും അമിത് ഷായും രാഹുലിനെതിരെ രംഗത്ത് വരാതിരിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളിലെ മൂര്‍ച്ച കൊണ്ടാണ്. ഏറ്റവും ആദ്യം കോവിഡ് മുന്നറിയിപ്പ് ഉണ്ടായത് രാഹുലില്‍ നിന്നാണെന്ന് രാജ്യം ഇപ്പോള്‍ അറിയാം. അതുകൊണ്ട് നിര്‍ദേശങ്ങള്‍ നല്ലതാണെങ്കില്‍ ബിജെപിക്ക് അത് നടപ്പാക്കേണ്ടി വരും. രണ്ടാം സാമ്പത്തിക പാക്കേജ് ഉടനെ പ്രഖ്യാപിക്കാനും മോദി നിര്‍ബന്ധിതനാവും.

English summary
rahul gandhi starts second session of his changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X