കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഞെട്ടിപ്പിക്കുന്ന നീക്കങ്ങളുമായി ബിജെപി. പ്രശ്‌നം പരിഹരിക്കാന്‍ സിദ്ധരാമയ്യ നേരിട്ടിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്. അദ്ദേഹം സംസ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപിയെ അടിമുടി ഞെട്ടിച്ച നീക്കമായിരുന്നു ഇത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് ബിജെപിയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത് വിശ്വാസത്തിലെടുക്കേണ്ട എന്ന് കരുതിയാണ് രാഹുല്‍ സംസ്ഥാനത്ത് എ്ത്താനൊരുങ്ങുന്നത്.

ഇതുവരെ കാണിക്കാത്ത രാഷ്ട്രീയ പക്വതയാണ് രാഹുല്‍ പുറത്തെടുത്തിരിക്കുന്നത്. തന്ത്രങ്ങളില്‍ മുന്നിട്ട് നിന്ന് നില്‍ക്കുന്ന ബിജെപിയെ നേരിട്ടിറങ്ങി നേരിടാനാണ് രാഹുലിന്റെ നീക്കം. ഇതിനായി പ്രത്യേക ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാ എംഎല്‍എമാരുമായി രാഹുല്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നില്‍ സിദ്ധരാമയ്യയുടെ നീക്കങ്ങളാണ്. സംസ്ഥാനത്തെ വിവരങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹം രാഹുലിനെ അറിയിക്കുന്നുണ്ട്.

കോണ്‍ഗ്രസിന് പുത്തനുണര്‍വ്

കോണ്‍ഗ്രസിന് പുത്തനുണര്‍വ്

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്ന പൊതുധാരണയിലായിരുന്നു ജെഡിഎസ് അടക്കമുള്ളവര്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത വരവ് കോണ്‍ഗ്രസിന് പുത്തനുണര്‍വ് നല്‍കുന്നതാണ്. നിരവധി അജണ്ടകളുമായിട്ടാണ് രാഹുല്‍ കര്‍ണാടകത്തില്‍ എത്താനിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം ബിജെപിയില്‍ അസംതൃപ്തിയിലുള്ള എംഎല്‍എമാരെ വരെ ചാക്കിട്ട് പിടിക്കാനുള്ള മൗനാനുവാദം കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയിട്ടുണ്ട്.

 രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ

രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ

രാഹുല്‍ ആദ്യം പോകുന്നത് ജെഡിഎസ് നേതാക്കളെ കാണാനാണ്. കുമാരസ്വാമിയുമായും ദേവഗൗഡയുമായും അദ്ദേഹം പ്രത്യേകം ചര്‍ച്ച നടത്തും. ഇതിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന് സ്വാധീനമുള്ള എല്ലാ മേഖലകളിലും സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതല്ലെങ്കില്‍ ഇവിടെയുള്ള പ്രമുഖ നേതാക്കളോട് ബെംഗളൂരുവില്‍ എത്താനും ആവശ്യപ്പെടും. അതേസമയം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്നും ഇതിനായി രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നു?

തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നു?

ബിജെപിയെ പരമാവധി തെറ്റിദ്ധരിപ്പിക്കാനുള്ള രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി അദ്ദേഹം നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് താന്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന വാദം ശിവകുമാര്‍ തള്ളിയിട്ടുണ്ട്. രാഹുലിനോടും ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും അടിതുടരുകയാണെന്ന് പ്രതീതി ഉണ്ടാക്കി ബിജെപിയെ വഴിതെറ്റിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതുവഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവും.

ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ പ്രശ്‌നം തീര്‍ന്നോ?

ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ പ്രശ്‌നം തീര്‍ന്നോ?

ജാര്‍ക്കിഹോളി സഹോദരന്‍മാരായ രമേശും സതീഷുമാണ് സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നില്‍ കളിച്ചത് സിദ്ധരാമയ്യയാണെന്നായിരുന്നു സൂചന. അതേസമയം സതീഷ് ജാര്‍ക്കിഹോളിയുമായി രാഹുല്‍ സംസാരിച്ച് കഴിഞ്ഞു. താന്‍ സര്‍ക്കാരിനെ വീഴ്ത്തില്ലെന്ന ഉറപ്പും സതീഷ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്. അതേസമയം സതീഷിനോട് പ്രത്യേക ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്താനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപിയുടെ ചാരന്‍മാര്‍ സംസ്ഥാനത്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സജീവമായി ഇറങ്ങിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.

 കെസി വേണുഗോപാലിന്റെ ഇടപെടല്‍

കെസി വേണുഗോപാലിന്റെ ഇടപെടല്‍

കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ ഇടപെടലാണ് നടത്തിയത്. വേണുഗോപാല്‍ രമേശ് ജാര്‍ക്കിഹോളിയെ കണ്ട് ദില്ലിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രമേശിനെയും സതീഷിനെയും ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇവരോട് സംസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഇവര്‍ ബിജെപിയിലേക്ക് പോയാല്‍ പതിനഞ്ചിലധികം എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേരും.

കിങ്‌മേക്കറായി സിദ്ധരാമയ്യ

കിങ്‌മേക്കറായി സിദ്ധരാമയ്യ

നിശബ്ദമായിട്ടാണ് സിദ്ധരാമയ്യ കാര്യങ്ങള്‍ നീക്കിയത്. യൂറോപ്പില്‍ നിന്ന് വന്ന ശേഷം അദ്ദേഹം മാധ്യമങ്ങളെ ഒഴിവാക്കി. ഇതോടെ എന്താണ് അദ്ദേഹത്തിന്റെ അടുത്ത നീക്കമെന്ന് അറിയുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തിയ സിദ്ധരാമയ്യ, രാഹുലിനോട് എത്രയും പെട്ടെന്ന് സംസ്ഥാനത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ കര്‍ണാടകത്തിലെത്തിയത്. ഇത് പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

രാഹുലിനൊപ്പം ദില്ലിയിലേക്ക്

രാഹുലിനൊപ്പം ദില്ലിയിലേക്ക്

രാഹുലിനൊപ്പം സിദ്ധരാമയ്യയും ദില്ലിയിലേക്ക് പോകുമെന്നാണ് സൂചന. ബുധനാഴ്ച്ച ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ ദില്ലിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ നീക്കം ബിജെപി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീരാമുലു അടക്കമുള്ള നേതാക്കള്‍ ജാര്‍ക്കിഹോളി സഹോദരന്‍മാരുമായി ചര്‍ച്ച നടത്തിയെന്ന കണ്ടതോടെയാണ് രാഹുല്‍ സംസ്ഥാനത്തേക്ക് വേഗത്തില്‍ എത്തിയത്.

ബെംഗളൂരുവിലെ ഹോട്ടല്‍ ചര്‍ച്ച

ബെംഗളൂരുവിലെ ഹോട്ടല്‍ ചര്‍ച്ച

രമേശ് ജാര്‍ക്കിഹോളിയും അദ്ദേഹവുമായി അടുപ്പമുള്ള എംഎല്‍എമാരും രാഹുല്‍ സംസ്ഥാനത്തെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇത് വലിയ ആശങ്ക സര്‍ക്കാരില്‍ ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി ഇതിന് പിന്നാലെ ഇതേ ഹോട്ടലില്‍ ഇവരെ കാണാനെത്തുകയും ചെയ്തു. എന്നാല്‍ രാഹുലിന്റെ ഇടപെടലോടെ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഉപമുഖ്യമന്ത്രി പദം വേണം

ഉപമുഖ്യമന്ത്രി പദം വേണം

രാഹുലിന് മുന്നില്‍ ആവശ്യങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് ജാര്‍ക്കിഹോളി സഹോദരന്‍മാര്‍. അഞ്ച് ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം വേണമെന്നാണ് അവരുടെ പ്രധാന ആവശ്യം. അതല്ലെങ്കില്‍ സതീഷിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കണം. മന്ത്രിസ്ഥാനവും പാര്‍ട്ടിയുടെ സുപ്രധാന കേന്ദ്രങ്ങളില്‍ നിയമനവും തങ്ങളുടെ അനുയായികള്‍ക്ക് നല്‍കണം. ശിവകുമാറിനെ ബെലഗാവിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മന്ത്രസഭാ പുനസംഘടനയില്‍ പരിഗണിക്കും

മന്ത്രസഭാ പുനസംഘടനയില്‍ പരിഗണിക്കും

ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കിയവരെയെല്ലാം അടുത്ത മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണിക്കണമെന്നാണ് രാഹുല്‍ കുമാരസ്വാമിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇവരുടെ പ്രശ്‌നവും അത് തന്നെയാണ്. അതേസമയം എംഎല്‍എമാരായ ഡോ സുധാകര്‍, ഭീമ നായിക്ക് എന്നിവര്‍ തങ്ങള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ജാര്‍ക്കിഹോളി സഹോദരന്‍മാരുടെ കൂടെയുള്ളവരെല്ലാം രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പില്‍ സന്തുഷ്ടരാണ്. നവംബറില്‍ മന്ത്രിസഭാ പുനസംഘടന വരുന്നതോടെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെ മുഴുവന്‍ അവസാനിക്കും. ഇതോടെ യെദ്യൂരപ്പയുടെ എല്ലാ മോഹങ്ങളും തകര്‍ന്നിരിക്കുകയാണ്.

യുപിയില്‍ തന്ത്രം മാറ്റി ബിജെപി.... സ്മാര്‍ട്ട് വര്‍ക്കേഴ്‌സും നമോ ആപ്പും വഴി ഇനിയുള്ള നീക്കങ്ങള്‍യുപിയില്‍ തന്ത്രം മാറ്റി ബിജെപി.... സ്മാര്‍ട്ട് വര്‍ക്കേഴ്‌സും നമോ ആപ്പും വഴി ഇനിയുള്ള നീക്കങ്ങള്‍

നിരോധിച്ച നോട്ടുകളുടെ ഒരു കോടി കൈമാറിയ പാലക്കാട്ടുകാരന് 5 ലക്ഷം അഡ്വാന്‍സ് നല്‍കി, കരാര്‍ 10ലക്ഷത്തിന്, എന്‍ഐഎ അന്വേഷണം തുടങ്ങിനിരോധിച്ച നോട്ടുകളുടെ ഒരു കോടി കൈമാറിയ പാലക്കാട്ടുകാരന് 5 ലക്ഷം അഡ്വാന്‍സ് നല്‍കി, കരാര്‍ 10ലക്ഷത്തിന്, എന്‍ഐഎ അന്വേഷണം തുടങ്ങി

English summary
rahul gandhi steps in to save karnataka coalition governmetn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X