കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയോട് പവാറിന് മമത പോര

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയാകാനുള്ള യോഗ്യത കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഇനിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട റോള്‍ വഹിക്കണമെങ്കില്‍ രാഹുല്‍ ഇനിയും തെളിയാനുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭരണപാടവം ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ചേരുന്നത് വഴി രാഹുലിന് സ്വയം തെളിയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ രാഹുല്‍ അത് ചെയ്തില്ല. മന്ത്രിസഭയില്‍ ചേരാതെമാറിന്നിന്നു. രാഹുല്‍ മന്ത്രിസഭയില്‍ ചേരുന്നതായിരുന്നു എനിക്ക് താല്‍പര്യം. മന്ത്രിസഭയിലെ പരിചയം രാഹുലിന് നിശ്ചയമായും ഗുണം ചെയ്യുമായിരുന്നു.

Sharad Pawar

രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെങ്കിലും കോണ്‍ഗ്രസിനെ കൈവിടാന്‍ ഉദ്ദേശമില്ലെന്നും യു പി എയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ പവാര്‍ പറഞ്ഞു. രാഹുലുമായി തലമുറകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ അത് യു പി എയില്‍ തുടരുന്നതിനെ ബാധിക്കില്ല.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കൂടുതല്‍ മെച്ചമുണ്ടാക്കും എന്നാണ് പവാര്‍ കരുതുന്നത്. ബി ജെ പിക്ക് കുറച്ച് സീറ്റുകള്‍ കൂടുതല്‍ കിട്ടിയേക്കും. കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ കുറഞ്ഞേക്കാം. എന്നാല്‍ മൊത്തത്തിലുള്ള ഒരു മാറ്റമൊന്നും ഉണ്ടാകാനിടയില്ല. എന്ന് മാത്രമല്ല, നാളെ ഒരു പ്രശ്‌നം വന്നാലും താന്‍ കോണ്‍ഗ്രസിനെ സഹായിക്കുക തന്നെ ചെയ്യും - പവാര്‍ നയം വ്യക്തമാക്കി.

രാജ്യത്ത് ഉളളിവിലയുടെ മെച്ചമുണ്ടാക്കുന്നത് ഇടനിലക്കാര്‍ മാത്രമാണ് എന്നും കൃഷിമന്ത്രി കൂടിയായ പവാര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് ഈ വിലക്കയറ്റത്തിന്റെ ഗുണം കിട്ടുന്നില്ല. ഇടനിലക്കാരാണ് ലാഭമുണ്ടാക്കുന്നത്.

English summary
Sharad Pawar said Rahul Gandhi has to prove his mettle before taking up a bigger role after the 2014 Lok Sabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X