ഹത്രാസില്‍ മിന്നല്‍ സന്ദര്‍ശനവുമായി രാഹുല്‍; അതീവ സുരക്ഷാവിന്യാസം
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസ് സന്ദര്‍ശിച്ചു. രാവിലെ 10 മണിക്ക് ശേഷം ഹാത്രാസിലെത്തിയ രാഹുല്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് സംസാരിച്ചു രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഹത്രാസില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ സംഭാല്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കുടുംബത്തെ രാഹുലും പ്രിയങ്കയും കണ്ടിരുന്നു..
ഇതിന് പിന്നാലെയാണ് ഹത്രാസിലേക്കുള്ള രാഹുലിന്റെ സന്ദര്‍ശനം. 2020 ല്‍ ഹാത്രാസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന ബൂല്‍ഗര്‍ഹി ഗ്രാമത്തില്‍ രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. 2020 ലും രാഹുല്‍ ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ നേരിട്ടെത്തി കണ്ടിരുന്നു.

അതേസമയം രാഹുലിന്റെ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്തെത്തി. രാഹുല്‍ ഗാന്ധി നിരാശയുടെ ഇരയാണ് എന്നും ഹാത്രാസ് കേസ് സിബിഐ അന്വേഷിച്ചതൊന്നും അദ്ദേഹത്തിന് അറിയില്ല എന്നും ബ്രജേഷ് പറഞ്ഞു. ഇന്ന് ഉത്തര്‍പ്രദേശ് ക്രമസമാധാനത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസും രാഹുലും ഉത്തര്‍പ്രദേശിനെ അരാജകത്വത്തിന്റെ തീയിലേക്ക് വലിച്ചെറിയാന്‍ ആഗ്രഹിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. നിങ്ങള്‍ ആളുകളെ ഇളക്കിവിടാന്‍ ആഗ്രഹിക്കുന്നു. ദയവായി ഇത് ചെയ്യരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 സെപ്റ്റംബര്‍ 14-നാണ് ഹാത്രാസില്‍ 19 കാരിയായ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്തിട്ടില്ല. തങ്ങള്‍ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. കുടുംബാംഗങ്ങള്‍ക്ക് ജോലിയും വീടും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. മൂന്ന് പ്രതികളെ വെറുതെ വിടുകയും ഒരാള്‍ക്ക് മാത്രം ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.
ഇതില്‍ കുടുംബം നിരാശ പ്രകടിപ്പിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചതോടെ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായാണ് കുടുംബം പറയുന്നത്.












Click it and Unblock the Notifications