രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മക്കുറവ്! രാഹുലിനെ പരിഹസിച്ച് മോദിയുടെ കടന്നാക്രമണം
തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന തെലുങ്കാനയില്‍ ബിജെപിക്കായി നരേന്ദ്ര മോദിയും കോണ്ഗ്രസിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൊണ്ട് പിടിച്ച് പ്രചരണങ്ങള്‍ നടത്തുകയാണ്. വര്‍ഗീയതയും ന്യൂനപക്ഷ പ്രീണനവും വ്യക്തിഹത്യയും തന്നെയാണ് പ്രചരണ വിഷയങ്ങള്‍. പരസ്പരം ചെളിവാരിയെറിഞ്ഞുള്ള കടന്നാക്രമണങ്ങള്‍ക്കിടെ രാഹുലിനെ കടുത്ത ഭാഷയില്‍ വീണ്ടും വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നരേന്ദ്ര മോദി.

തെലുങ്കാന രാഷ്ട്ര സമിതി ബിജെപിയുടെ ബി ടീമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മക്കുറവാണെന്ന് മോദി പരിഹസിച്ചു.രാഹുല്‍ ഗാന്ധിക്ക് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഓര്‍മ്മയുണ്ടാകാറില്ല. ഇന്ന് പറഞ്ഞത് പോലും രാഹുല്‍ നാളെ മറക്കും. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ ബിജെപിയുടെ ബി ടീം ആണെന്നായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര് ആരുടെ ബി ടീം ആയെന്നത് തെളിഞ്ഞതാണ്, മോദി പരിഹസിച്ചു.
കര്‍ണാടകത്തില്‍ പയറ്റി തെളിഞ്ഞ അതേ തന്ത്രങ്ങള്‍ തന്നെയാണ് രാഹുല്‍ ഗാന്ധി തെലുങ്കാനയിലും പയറ്റാന്‍ ശ്രമിക്കുന്നത്. ബിജെപിയെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും ടിആര്‍എസും നടത്തുന്നത്. ടിആര്‍എസിന്‍റേയും കോണ്‍ഗ്രസിന്‍റേയും ന്യൂനപക്ഷ സംവരണ വാഗ്ദാനങ്ങളേയും മോദി വിമര്‍ശിച്ചു.












Click it and Unblock the Notifications