രാഹുല്‍ ഗാന്ധി ഹാജരാകണം എന്ന് യുപി കോടതി; ഹിന്ദു മഹാസംഘ് നല്കിയ ഹര്‍ജി... പരാതി ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ്. ജനുവരി 7ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സാമ്പത്തിക സര്‍വ്വെയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് പരാതിക്ക് കാരണം. ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലാ സെഷന്‍സ് ജഡ്ജി സുധീര്‍ കുമാര്‍ ആണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
ഹിന്ദുത്വ സംഘനയായ ഹിന്ദു മഹാസംഘിന്റെ മണ്ഡലം പ്രസിഡന്റ് പങ്കജ് പഥക് ആണ് പരാതിക്കാരന്. അഭിഭാഷകന് വീരേന്ദ്ര പാല് ഗുപ്ത മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരായ പരാതികള്‍ പരിഗണിക്കുന്ന കോടതിയെ ആണ് ആദ്യം പരാതിക്കാരന് സമീപിച്ചിരുന്നത് എങ്കിലും ഹര്‍ജി തള്ളിയിരുന്നു.

തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആനുപാതികമായ സ്വത്ത് ലഭിച്ചിട്ടില്ലെന്നും സാമ്പത്തിക രംഗത്തുള്‍പ്പെടെ ആനുപാതികമായ പ്രാതിനിധ്യം വേണമെന്നും രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രസംഗിച്ചതാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നത്. പിന്നാക്ക വിഭാഗക്കാരെ പ്രകോപിപ്പിക്കുന്നതാണ് പ്രസംഗം എന്ന് പരാതിയില്‍ പറയുന്നു.
വിവധ സാമ്പത്തിക ശ്രേണിയില്‍പ്പെട്ടവര്‍ക്ക് ഇടയില്‍ വിദ്വേഷം പരത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത് എന്നാണ് വീരേന്ദ്ര പാല് ഗുപ്തയുടെ ആരോപണം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉപയോഗിക്കാനാണ് ശ്രമിച്ചതെന്നും പരാതിക്കാരന് ആരോപിക്കുന്നു.
ബിജെപി നേതാക്കളും മറ്റും രാഹുല്‍ ഗാന്ധിക്കെതിരെ വിവിധ കോടതികളില്‍ പരാതി നല്‍കിയിരുന്നു. കോലാറിലെ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ശിക്ഷ വിധിച്ചതോടെ രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കപ്പെട്ടിരുന്നെങ്കിലും മേല്‍ക്കോടതി ശിക്ഷ മരവിപ്പിച്ചതോടെ പദവി പുനഃസ്ഥാപിക്കുകയായിരുന്നു.
ലളിത് മോദി ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന് എങ്ങനെ വന്നു എന്ന പരിഹാസമാണ് സൂറത്ത് കോടതിയുടെ നടപടിക്ക് കാരണമായത്. സമാനമായ വിഷയത്തില്‍ ബിഹാറിലും രാഹുല്‍ ഗാന്ധിക്കെതിരെ കേസുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications