Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തസാക്ഷിയുടെ മകള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി; ദില്ലിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം പുകയുന്നു

ദില്ലി: കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ദില്ലിയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പുതിയ തലത്തിലേക്ക് കടക്കുന്നു. എബിവിപി പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയവഴി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. പെണ്‍കുട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി.

ദില്ലി യൂണിവേഴ്‌സിറ്റിയുടെ രാംജാസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തിയത്. ഇതോടെ പ്രതിഷേധം പല കോളേജുകളിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

rahul-gandhi

ഇത്തരമൊരു സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പവും ഗുര്‍മേഹറിനൊപ്പവും താനുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. അസഹിഷ്ണുതയ്‌ക്കെതിരെ ഓരോ ശബ്ദവും ഉയരണമെന്നും രാഹുല്‍ ആഹ്വാനം ചെയ്യുന്നു. ബലാത്സംഗ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കൗര്‍ പോലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

എബിവിപിക്കെതിരെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നാകെ ദില്ലിയില്‍ പ്രതിഷേധത്തിനിറങ്ങിയതോടെ പോലീസിന് പിടിപ്പത് പണിയായിരിക്കുകയാണ്. നേരത്തെ ജെഎന്‍യു കാമ്പസിലെ പ്രശ്‌നങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ദില്ലിയില്‍ വീണ്ടും വിദ്യാര്‍ഥി പ്രക്ഷോഭം അരങ്ങേറുന്നത്. ബിജെപി ദേശീയ നേതാക്കള്‍ പതിവുപോലെ എബിവിപിയെ സംരക്ഷിച്ചുകൊണ്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+