കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെ നീറോ രാജാവിനോട് ഉപമിച്ച് കോണ്‍ഗ്രസ്; ബംഗാളിലെ റാലികള്‍ നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ രോഗം അതിവേഗം വ്യാപിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. വന്‍ ജനക്കൂട്ടം എത്തുന്നത് കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമാനമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ റാലി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചു.

r

അസന്‍സോളിലായിരുന്നു മോദിയുടെ റാലി. രാജ്യത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്ക് കൊറോണ രോഗം ബാധിച്ച ദിവസമായിരുന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി. തന്റെ റാലിയില്‍ വന്‍ ജനക്കൂട്ടം എത്തിയത് ചൂണ്ടിക്കാട്ടി മോദി കഴിഞ്ഞ ദിവസം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചിരുന്നു. മോദിക്കെതിരെ കോണ്‍ഗ്രസും ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. കൊറോണ കാലത്തും തിരഞ്ഞെടുപ്പ് റാലികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മോദി റോം കത്തിയമരുമ്പോള്‍ വീണ വായിച്ച നീറോ രാജിവിന് തുല്യനാണ് എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

ഇന്ത്യാ രാജ്യം കത്തുകയാണ്. കൊറോണ കാരണം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുകയാണ്. വാക്‌സിനും ഓക്‌സിജനും മരുന്നും കിട്ടാതെ ജനം പ്രയാസപ്പെടുന്നു. ഈ വേളയിലും തിരഞ്ഞെടുപ്പ് റാലികള്‍ക്കാണ് മോദി പ്രധാന്യം നല്‍കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും കഴിഞ്ഞാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇല്ലെങ്കില്‍ കൂറ്റന്‍ റാലികള്‍ നിരോധിക്കേണ്ടി വരുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണവും കൊറോണ രോഗ വ്യാപനവും തമ്മില്‍ ബന്ധമില്ല എന്നാണ് അമിത് ഷാ പ്രതികരിച്ചത്.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
Rahul Gandhi suspends all election rallies in West Bengal due to Coronavirus surge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X