കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍; തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും നേരെ പോയത് ഷിംലയിലെ കുളിര്‍മയിലേക്ക്

Google Oneindia Malayalam News

പാട്ന: ബിഹാറില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം 28 ന് അവസാനിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് രണ്ട് ദിവസത്തെ താല്‍ക്കാലിക അവധിയെടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഷിംലയില്‍ നിന്നും 13 കിലോമീറ്റര്‍ ദുരെ ചരമ്പ്രയില്‍ സ്ഥിതി ചെയ്യുന്ന പ്രിയങ്ക ഗാന്ധിയുടെ കോട്ടേഴ്സിലേക്കാണ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി പോയത്. ശക്തമായ മത്സരം നടക്കുന്ന ബിഹാറില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികള്‍ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. രാഹുലിന്‍റെ നീക്കത്തില്‍ ബീഹാര്‍ കോണ്‍ഗ്രസിന് അകത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഷിംലയിലേക്ക്

ഷിംലയിലേക്ക്

പുലർച്ചെ അഞ്ചുമണിയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട കോൺഗ്രസ് നേതാവ് ഉച്ചക്ക് ഒരു മണിയോടെ ഷിംലയിലെത്തി നേരെ ചരബ്രയിലേക്ക് പോവുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ തന്നെ രാഹുൽ ഗാന്ധിയുടെ യാത്രാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ ഉടൻ ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാഹുലിന്‍റെ മടക്കം

രാഹുലിന്‍റെ മടക്കം

രാഹുലിന്‍റെ മടക്ക പദ്ധതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഞങ്ങളുടെ പക്കലില്ല, പക്ഷേ അടുത്ത രണ്ട് ദിവസമെങ്കിലും അദ്ദേഹം ചരബ്ര കുന്നുകളിലെ ഉയർന്ന സുരക്ഷാ മേഖലയിലെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവിൽ സമയം ചെലവഴിക്കുമെന്നാണ് കരുതുന്നത്. പാർട്ടിയിൽ നിന്നുള്ള ആരെയും കാണാൻ അദ്ദേഹത്തിന് പദ്ധതിയില്ല. സന്ദർശകരെ കർശനമായി നിരോധിച്ചിരിക്കുകയാണെന്നും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍ 71 മണ്ഡലങ്ങളിലേക്കായിരുന്നു ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. നവംബര്‍ മൂന്നിന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ 94 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചരാണം നാലെ വൈകീട്ട് 5 മണിക്കാണ് അവസാനിക്കുന്നത്. ഈ മണ്ഡലങ്ങളിലെ അവസാന ദിന പ്രചാരണങ്ങളില്‍ രാഹുല്‍ പങ്കെടുത്തേക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും അപ്രതീക്ഷിതമായ അവധിയെടുക്കുകയായിരുന്നു.

നവംബര്‍ 10 ന് വോട്ടെണ്ണല്‍

നവംബര്‍ 10 ന് വോട്ടെണ്ണല്‍

മുന്നാമത്തേയും അവസാനത്തേയും ഘട്ടത്തില്‍ (നവംബര്‍ 7) 78 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍. പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ അമ്പതിലേറെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റേയും ഫലം അന്ന് തന്നെ പുറത്തു. ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെയും ഫലവും അന്നുണ്ടാകും.

പകർച്ചവ്യാധി തുടങ്ങിയതിന് ശേഷം

പകർച്ചവ്യാധി തുടങ്ങിയതിന് ശേഷം

കോവിഡ് -19 പകർച്ചവ്യാധി തുടങ്ങിയതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി ഷിംല സന്ദർശിക്കുന്നത്. 2020 ഓഗസ്റ്റിൽ ഡെപ്യൂട്ടി കമ്മീഷണർ ഒഫ് ഷിംലയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയ ശേഷം തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ എത്തിയിരുന്നു.

മടക്കം പ്രചാരണ പരിപാടികളിലേക്ക്

മടക്കം പ്രചാരണ പരിപാടികളിലേക്ക്

ഷിംലയില്‍ നിന്ന് മടങ്ങിയതിന് ശേഷം ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ ഗാന്ധി വീണ്ടും പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 3,4 തീയതികളിലായി ബിഹാരിഗഞ്ച്, അരാരിയ, കിഷൻഗഞ്ച് എന്നിവിടങ്ങളിൽ റാലികളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

സ്വകാര്യ സന്ദർശനം

സ്വകാര്യ സന്ദർശനം

2020 മാർച്ച് മുതൽ നീണ്ട കോവിഡ് ലോക്ക്ഡൗണിനുശേഷം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇത് രാഹുൽ ജിയുടെ സ്വകാര്യ സന്ദർശനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അഭാവം ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കില്ലെന്നും ഈ ദിവസങ്ങളില്‍ ഇദ്ദേഹം പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തില്ലെന്നും നേതൃത്വം വ്യക്തമാക്കിയത്.

 യുഡിഎഫിലേക്ക് പിസി ജോർജിന് വഴിയടഞ്ഞു, എടുക്കുന്നില്ലെന്ന് ഹസ്സൻ, എന്ത് അധികാരമെന്ന് പിസി ജോർജ് യുഡിഎഫിലേക്ക് പിസി ജോർജിന് വഴിയടഞ്ഞു, എടുക്കുന്നില്ലെന്ന് ഹസ്സൻ, എന്ത് അധികാരമെന്ന് പിസി ജോർജ്

 ബീഹാറിന്റെ ഭാവി മുഖ്യമന്ത്രി, പക്ഷേ തേജസ്വിക്ക് രാഘോപൂരില്‍ എളുപ്പമല്ല, ബിജെപിയെ വീഴ്ത്തണം!! ബീഹാറിന്റെ ഭാവി മുഖ്യമന്ത്രി, പക്ഷേ തേജസ്വിക്ക് രാഘോപൂരില്‍ എളുപ്പമല്ല, ബിജെപിയെ വീഴ്ത്തണം!!

English summary
Rahul Gandhi takes a break during the Bihar Assembly election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X