• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എല്ലാവരും സ്വന്തം ജീവൻ രക്ഷിച്ചോളൂ, പ്രധാനമന്ത്രി മയിലിനൊപ്പം തിരക്കിലാണ്', പരിഹസിച്ച് രാഹുൽ ഗാന്ധി

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഈ ആഴ്ച ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കടക്കും. ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷവും കടക്കും, രാഹുല്‍ ഗാന്ധി പറഞ്ഞു.

'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!

ഒരു വ്യക്തിയുടെ ദുരഭിമാനം കാരണം തയ്യാറെടുപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സ്വയം പര്യാപ്തമാകാനാണ് മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിച്ചോളൂ, പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണ് എന്നാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ മാസമാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മയിലിനൊപ്പമുളള വീഡിയോ പങ്കുവെച്ചത്. ലോക് കല്യാണ്‍ മാര്‍ഗ് റോഡിലുളള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതായിരുന്നു വീഡിയോ. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാത്രമല്ല രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. കൊവിഡും അതിര്‍ത്തി പ്രശ്‌നവും സാമ്പത്തിക തകര്‍ച്ചയും അടക്കമുളള വിഷയങ്ങളില്‍ രാജ്യം അകപ്പെട്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി മയിലുകളുമായി സമയം ചെലവിടുകയാണ് എന്നാണ് ആക്ഷേപം ഉയര്‍ന്നത്.

cmsvideo
  Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

  'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!

  അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്ക് വേണ്ടി വിദേശത്ത് പോയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇരുനേതാക്കളും അതിനാല്‍ ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാഹുൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. '' കപ്പിത്താൻ ചരിത്രത്തിന്റെ കണ്ണാടിയിലൂടെ പിന്നിലേക്ക്‌ നോക്കി ഓടിക്കുന്ന കപ്പൽ പോലെ ആണ് ഇന്നത്തെ ഇന്ത്യ. യഥാർത്ഥത്തിൽ അത് മുന്നോട്ട് നീങ്ങുന്നില്ല. ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല''. കഴിഞ്ഞ ദിവസവും ഇതേ കപ്പൽ ഉപമ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ഉപയോഗിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കാരണം ടൈറ്റാനിക്കിന് സമാനമായി രാജ്യത്തിന്റെ അവസ്ഥ മാറിയിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.

  English summary
  Rahul Gandhi takes a jibe at PM Narendra Modi's call for self-reliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X