കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽഗാന്ധി രാജിവെക്കില്ല, തീരുമാനം പിൻവലിച്ചു, കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കും!

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ അനുഭവപ്പെട്ട തോൽവിയുടെ ഉത്തരവനാദത്വം ഏറ്റെടുത്ത് രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് അദ്ദേഹം പിൻമാറി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാൽ യോഗം അത് തള്ളുകയായിരുന്നു.

<strong>നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്</strong>നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്

കോൺഗ്രസിന്റെ വീഴ്ചയ്ക്ക് പിന്നാലെ മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച നടന്ന പ്രവർത്തകസമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർക്കെതിരെ രാഹുലിന്റെ രുക്ഷ വിമർശനം ഉയർന്നത്.

Rahul Gandhi

ഇവർ മക്കൾക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ തുറന്നടിക്കുകയായിരുന്നു. പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടുവരേണ്ട ആവശ്യകത എഐസിസി സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ ഉന്നയിച്ചപ്പോഴായിരുന്നു രാഹുലിന്റെ വിമർശനം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ താൻ ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും പല നേതാക്കൾക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
English summary
Rahul Gandhi takes back offer to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X