അമ്മയോട് പിണങ്ങിപ്പോയ രാഹുല്‍ ഗാന്ധിയെ 'കാണാനില്ല'
ദില്ലി: അമ്മയോടും കോണ്‍ഗ്രസ് നേതാക്കളോടും പിണങ്ങി വീടുവിട്ട രാഹുല്‍ ഗാന്ധിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍. കോണ്‍ഗ്രസില്‍ നിന്നും അവധിയെടുത്ത് വീടുവിട്ട രാഹുലിനെ പലയിടങ്ങളിലും കണ്ടതായുള്ള വാര്‍ത്തയുമായാണ് പല ദേശീയ മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി അജ്ഞാതവാസത്തിലാണെന്ന കിംവതന്തിയും പരന്നു.
രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടാന്നായിരുന്നു ബുധനാഴ്ച പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മയുടെ ട്വീറ്റാണ് ഇത്തരമൊരു നിഗമനത്തില്‍ മാധ്യമങ്ങളെ എത്തിച്ചത്. രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ ഒരു ടെന്റിന് മുന്നിലിരിക്കുന്നതായിരുന്നു ചിത്രങ്ങള്‍.

എന്നാല്‍ ഉച്ചയോടെ മാധ്യമങ്ങള്‍ തന്നെ വാര്‍ത്ത തള്ളി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. 2008ല്‍ ഉത്തരാഖണ്ഡ് സന്ദര്‍ശന വേളയിലാണ് ആ ചിത്രങ്ങള്‍ എടുത്തതെന്നായിരുന്നു വിശദീകരണം. ഇതോടെ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പറന്നതായിട്ടാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുശേഷം രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അത്ര രസത്തിലായിരുന്നില്ലെന്നാണ് സൂചന. തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ രാഹുലിന്റെ തലയില്‍ കെട്ടിവെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതിന്റെ ആഘാതം മറികടക്കാനാണ് രാഹുല്‍ ലീവെടുത്ത് അജ്ഞാതവാസത്തിന് പോയിരിക്കുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.












Click it and Unblock the Notifications