രാജ്യത്ത് വിലക്കയറ്റം; മോദിക്ക് ചെണ്ടകൊട്ട്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യം കടുത്ത വിലക്കറ്റം നേരിടുമ്പോള്‍ മോദി വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ച് ചെണ്ടകൊട്ടിക്കളിക്കുകയാണെന്ന് രൂഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മോദി ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിക്ക് പ്രസംഗം മാത്രമേ ഉള്ളൂ പ്രവര്‍ത്തിയില്ല. വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. ഭരണത്തിലേറി 100 ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രിക്ക് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സ്വന്തം മണ്ഡലമായ അമേഠിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ ജനങ്ങള്‍ തടഞ്ഞുവെച്ചു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ആരോപിച്ചാണ് ജനങ്ങള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെ തടഞ്ഞുവെച്ചത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ജനങ്ങളെ ശാന്തരാക്കി.
മണ്ഡലത്തില്‍ വൈദ്യുതിയും വെള്ളവും മുടങ്ങിയിരിക്കുകയാണെന്നും ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രാഹുലിനെതിരെ പലതരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ രാഹുലിനെ തടഞ്ഞത് തിരിച്ചടിയായി. ദേശീയ മാധ്യമങ്ങള്‍ രാഹുലിനെതിരായ പ്രതിഷേധം വന്‍ പ്രാധാന്യത്തോടുകൂടിയാണ് പ്രക്ഷേപണം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications