Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ ഹര്‍ മോദിയല്ല, തുവരപ്പരിപ്പ് മോദി.. ലോക്സഭയെ പിടിച്ചുകുലുക്കി രാഹുല്‍ ഗാന്ധി!

ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വക മിന്നല്‍ പ്രകടനം. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കവേയാണ് രാഹുല്‍ ലോക്‌സഭയില്‍ കത്തിക്കയറിയത്. ഹര്‍ ഹര്‍ മോദി എന്നത് മാറ്റി ഇപ്പോള്‍ അര്‍ഹര്‍ (തുവരപ്പരിപ്പ്) മോദി എന്നാണ് മന്ത്രം ജപിക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞത്.

ലോകത്ത് എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് മിണ്ടുന്നില്ല. ഭക്ഷ്യധാന്യങ്ങളുടെയും പരിപ്പ് സാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരൊറ്റ വാഗ്ദാനം പോലും മോദി സര്‍ക്കാര്‍ പാലിച്ചിട്ടില്ല. എപ്പോഴാണ് പരിപ്പിന്റെ വില താഴേക്ക് വരികയെന്ന് പ്രധാനമന്ത്രിക്ക് പറയാന്‍ സാധിക്കുമോ - രാഹുല്‍ ചോദിച്ചു.

rahul-gandhi-2

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ സര്‍ക്കാരിന്റെ രണ്ടാം പിറന്നാള്‍ കേമമായി ആഘോഷിച്ചു. മേക്ക് ഇന്‍ ഇന്ത്യ, കണക്ട് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ധാന്യങ്ങളുടെയോ പരിപ്പിന്റെയോ തക്കാളിയുടെയോ ഉരുളക്കിഴങ്ങിന്റെയോ കാര്യം മോദി മിണ്ടിയില്ല - രാഹുല്‍ കുറ്റപ്പെടുത്തി.

നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് പൊള്ള വാഗ്ദാനങ്ങള്‍ കൊടുക്കാം. പക്ഷേ പരിപ്പിന്റെ വില എപ്പോള്‍ കുറയുമെന്ന് ഇപ്പോള്‍ പറഞ്ഞേ മതിയാകൂ. രണ്ട് വര്‍ഷം മുമ്പ് മോദി ജനങ്ങളോട് പറഞ്ഞത് തന്നെ ഒരു പ്രധാനമന്ത്രി അല്ല കാവല്‍ക്കാരന്‍ ആക്കൂ എന്നാണ്. ഇന്ന് ആ കാവല്‍ക്കാരന്റെ മൂക്കിന് കീഴെക്കൂടെ പരിപ്പ് കൊള്ളടയിച്ചു പോകുകയാണ്. ഹര്‍ ഹര്‍ മോദി എന്നതിന് പകരം ജനങ്ങള്‍ അര്‍ഹര്‍ മോദി എന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+