പപ്പു വിളി ഇനി വേണ്ട.. ഇത് കോൺഗ്രസ് പ്രസിഡണ്ട്, ഇന്ത്യൻ പ്രതീക്ഷ! ആരാണ് രാഹുൽ ഗാന്ധി? 10 കാര്യങ്ങൾ!!
Recommended Video

ദില്ലി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ സംഘടനയാണ് കോൺഗ്രസ്. ഇപ്പോൾ കുറച്ച് ക്ഷീണത്തിലാണെങ്കിലും കോൺഗ്രസിന് ഒരിക്കലും ഇന്ത്യയിൽ പ്രസക്തി നഷ്ടപ്പെടില്ല. മോദി പ്രഭാവം കത്തി നിൽക്കുന്ന ഈ സമയത്തും ദേശീയതലത്തിൽ ബി ജെ പിക്ക് ബദലാകാൻ പോന്ന ഒരു പാർട്ടിയേ ഇന്ന് ഇന്ത്യയിലുള്ളൂ അത് ഇന്ത്യന്‍ നാഷണൽ കോൺഗ്രസാണ്.
അമ്മ സോണിയാ ഗാന്ധിയിൽ നിന്നും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റുവാങ്ങുന്നത് ഈ സാഹചര്യത്തിലാണ്. കൗമാരകാലം വരെ അത്രയൊന്നും മാധ്യമശ്രദ്ധ കിട്ടാതെ വളർന്ന രാഹുൽ പൊടുന്നനെ രാഷ്ട്രീയത്തിൽ മുഴുവന്‍ സമയം ഇടപെട്ടുതുടങ്ങി. യൂത്ത് കോൺഗ്രസിൽ തുടങ്ങി ഇപ്പോൾ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനിയായി മാറിയ രാഹുൽ ഗാന്ധി ആരാണ്. രാഹുൽ വന്ന, വളർന്ന വഴികളിലൂടെ...

ഓർമയുണ്ടോ ആ രാഹുലിനെ
തന്റെ രാഷ്ട്രീയ കരിയറിൽ വെട്ടിത്തിളങ്ങി നിൽക്കുമ്പോഴാണ് രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിലെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. അന്ന് രാജീവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത കൊച്ച് രാഹുലിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നത്തെ ആ കൊച്ചുബാലനാണ് ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത്.

വയസ്സ് 47
യുവനേതാവ് എന്ന് പരക്കെ വിശേഷിപ്പിക്കുമെങ്കിലും രാഹുൽ ഗാന്ധിക്ക് വയസ്സ് 47 ആയി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടെയും മകനായി 1970 ജൂൺ 19നാണ് രാഹുൽ ഗാന്ധി ജനിച്ചത്. യൂത്ത് കോൺഗ്രസിൽ തുടങ്ങി എം പി, കോൺഗ്രസ് ഉപാധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് പദം വരെ എത്തുന്നത്.

അരക്ഷിതമായ ബാല്യം
പൊതുപ്രസംഗങ്ങളിൽ രാഹുൽ ഗാന്ധി പറയാറുള്ള കാര്യങ്ങളുണ്ട്. അച്ഛൻ പൊട്ടിച്ചിതറിയ വാർത്തകളും ചിത്രങ്ങളും കണ്ട് പകച്ചുപോകേണ്ടിവന്ന ഒരു ബാലന്റെ കഥകൾ. അച്ഛൻ മാത്രമല്ല അച്ഛമ്മയും ക്രൂരമായി കൊല്ലപ്പെട്ടു. സുരക്ഷാകാരണങ്ങൾ കൊണ്ട് നിരന്തരം സ്കൂളുകൾ മാറിമാറി പഠിക്കേണ്ടിവന്നു. സ്വന്തം പേരുപോലും രാഹുൽ ഗാന്ധിക്ക് പലപ്പോഴും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

നേരെ രാഷ്ട്രീയത്തിലേക്കല്ല
സോണിയാഗാന്ധി ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചപ്പോളാണ് രാഹുൽ വീണ്ടും മാധ്യമ ശ്രദ്ധയാകർഷിക്കുന്നത്. രാജീവ് ഗാന്ധിയുമായുള്ള സാമ്യവും പേരും അന്ന് ശ്രദ്ധിക്കപ്പെട്ടു. രാഹുലിന്റെ പൊതുരംഗത്തേക്കുള്ള കടന്നുവരവ് കൂടിയായിരുന്നു ഇത്. ഇതിന് മുമ്പ് ലണ്ടനിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനത്തിലും മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു.

ലോക്സഭയിലേക്ക്
2004ലാണ് രാഹുൽ ഗാന്ധി ആദ്യമായി ലോക്സഭയിലെത്തുന്നത്. ഉത്തർ പ്രദേശിലെ അമേത്തിയിൽ നിന്നും. അന്ന് മുതലിന്നോളം രാഹുൽ ലോക്സഭാംഗമാണ്. 2014ൽ മോദി തരംഗത്തിനിടയിലും സ്മൃതി ഇറാനിക്ക് മുന്നിൽ തോൽക്കാതെ രാഹുൽ പിടിച്ചുനിന്നു. ഇടയ്ക്ക് രാഷ്ട്രീയ വനവാസത്തിന് പോയ രാഹുൽ ഗാന്ധി ശക്തമായ പ്രസ്താവനകളും രാഷ്ട്രീയ ഇടപെടലുകളുമായി തിരിച്ചെത്തി.

അതിപ്രസിദ്ധമായ കുടുംബം
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയ കുടുംബം - രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെക്കുറിച്ച് ഇങ്ങനെ നിസംശയം പറയാം. മോത്തിലാൽ നെഹ്റുവിൽ തുടങ്ങുന്ന രാഷ്ട്രീയ പാരമ്പര്യമാണ് 47കാരനായ രാഹുലിൽ എത്തിനിൽക്കുന്നത്. രാഹുലിന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നു. മുത്തശ്ശിയും മുതുമുത്തശ്ശനും പ്രധാനമന്ത്രിയായിരുന്നു. അമ്മ 19 വർഷം കോൺഗ്രസിനെ നയിച്ചു. സഹോദരി പ്രിയങ്കയും റോബർട്ട് വദ്രയും അവരുടേതായ രീതിയിൽ പ്രശസ്തർ തന്നെ.












Click it and Unblock the Notifications