Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ ഇടപെടലുകൾ വലിയ പ്രശംസയ്ക്കാണ് വഴിവെയ്ക്കുന്നത്. സർക്കാരിനെ വിമർശിക്കേണ്ടിടത്ത് വിമർശിച്ചും പിന്തുണ പ്രഖ്യാപിക്കേണ്ടിടത്ത് ഒപ്പം നിന്നുമാണ് രാഹുലിന്റെ പ്രവർത്തനങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഏറ്റവും ഒടുവിലായി സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ രാഹുൽ ഗാന്ധി ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും വാർത്തകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 തെക്ക് -കിഴക്കൻ ദില്ലിയിൽ

തെക്ക് -കിഴക്കൻ ദില്ലിയിൽ

തെക്ക് കിഴക്കൻ ദില്ലിയിലെ സുഖ്ദേവ് വിഹാർ ഫ്ളൈ ഓവറിന് കീഴിൽ തങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുമായാണ് രാഹുൽ സംസാരിച്ചത്. 20 ലക്ഷം കോടി പാക്കേജിൽ കുടിയേറ്റ തൊഴിലാളികളെ കൂടി പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.

 നേരിട്ട് പണം എത്തിക്കണം

നേരിട്ട് പണം എത്തിക്കണം

രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് ഇപ്പോൾ വേണ്ടത് ലോണുകളല്ല, അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കുകയാണെന്ന് വേണ്ടതെന്നായിരുന്നു രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടങ്ങുന്ന സംഘത്തോട് സംസാരിച്ചത്.

 മാസ്ക് ധരിച്ച് ഫൂട്ട്പാത്തിൽ

മാസ്ക് ധരിച്ച് ഫൂട്ട്പാത്തിൽ

ഫൂട്ട്പാത്തിൽ തൊഴിലാളികൾക്കൊപ്പം മാസ്ക് ധരിച്ച് ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായിട്ടുണ്ട്. യുപിയിലേക്കും മധ്യപ്രദേശിലേക്കും മടങ്ങുന്ന തൊഴിലാളികളായിരുന്നു ഇവർ. ഹരിയാനയിലെ അംബാലയിൽ നിന്ന് യാത്ര തുടങ്ങിയ ഇവർ ഇതിനോടകം 130 കിമി താണ്ടി കഴിഞ്ഞുവത്രേ..

 അദ്ദേഹം ഞങ്ങളോട് സംസാരിച്ചു

അദ്ദേഹം ഞങ്ങളോട് സംസാരിച്ചു

രാഹുൽ ഗാന്ധി ഞങ്ങളോട് സംസാരിച്ചു. ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾക്ക് ജോലിയില്ല. 50 ദിവസമായി ഞങ്ങൾ ദുരിതം അനുഭവിക്കുകയാണ്, കുട്ടത്തിലെ മഹേഷ് കുമാർ എന്നയാൾ പറഞ്ഞു.

 യാത്ര തുടങ്ങിയിട്ട് നാല് ദിവസം

യാത്ര തുടങ്ങിയിട്ട് നാല് ദിവസം

നാല് ദിവസമായി ഞങ്ങൾ യാത്ര തുടങ്ങിയിട്ടത്. തന്റെ സംഘത്തിൽ 12 മുതിർന്ന ആളുകളും ഒരു കുട്ടിയുമുണ്ട്. ഈ നാല് ദിവസത്തിനിടയിൽ ഞങ്ങൾക്ക് എന്താണ് സമ്പാദിക്കാൻ കഴിയുക. ഞങ്ങളുടെ കൈയ്യിലുള്ള പണം ഭക്ഷണത്തിന് മാത്രമേ തികയുന്നുള്ളൂ, മഹേഷ് പറഞ്ഞു.

 നന്ദിയുണ്ടെന്ന്

നന്ദിയുണ്ടെന്ന്

തങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളെങ്കിലും ഞങ്ങളെ കാണാനും ഞങ്ങൾക്ക് പറയാനുള്ളതും കേൾക്കാനായി വന്നല്ലോ. അദ്ദേഹം ഞങ്ങളെ സഹായിക്കാൻ ശ്രമിക്കുന്ന് പറഞ്ഞിട്ടുണ്ട്. മഹേഷ് കുമാർ പറഞ്ഞു.രാഹുൽ ഭക്ഷണവും വെള്ളവും മാസ്കുകളും നൽകിയതായി കുടിയേറ്റ തൊഴിലാളികൾ പറഞ്ഞു. മാത്രമല്ല തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി കാറുകളും യാത്രാ സൗകര്യങ്ങളും ഒരുക്കിയതായും ഇവർ വ്യക്തമാക്കി.

 ശ്രമിക് ട്രെയിൻ

ശ്രമിക് ട്രെയിൻ

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ സ്വദേശത്തേക്കുള്ള മടക്കത്തിന് കേന്ദ്രസർക്കാർ ശ്രമിക് ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് ഇവർക്ക് കാൽനടയായി നടക്കേണ്ടി വന്നതെന്ന ആശങ്കയാണ് രാഹുൽ ഉയർത്തുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

 യാത്രാ ചെലവ് ഏറ്റെടുത്തു

യാത്രാ ചെലവ് ഏറ്റെടുത്തു

തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനായി പ്രത്യേക ട്രെയിനുകൾ സർക്കാർ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇവരുടെ യാത്രാ ചെലവ് സ്വയം വഹിക്കണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. അതേസമയം ഇവരുടെ യാത്രാ ചെലവ് ഏറ്റെടുക്കാമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

 തള്ളി പോലീസ്

തള്ളി പോലീസ്

അതിനിടെ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ച തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം ലംഘിച്ചതുകൊണ്ടാണ് ഇവരെ തടഞ്ഞതെന്നാണ് പോലീസ് വിശദീകരണം.

 കടുത്ത ദുരിതം

കടുത്ത ദുരിതം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കടുത്ത ദുരിതമാണ് കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്നത്. ജോലിയും ഭക്ഷണവും ഇല്ലാതായതോടെ സ്വദേശത്തേക്ക് മടങ്ങുന്ന ഇവരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+