• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

ദില്ലി: കോണ്‍ഗ്രസിലെ വര്‍ക്കിംഗ് കമ്മിറ്റിയിലെ അഴിച്ചുപണി മാറ്റം എന്ന രീതിയില്‍ അല്ല രാഹുല്‍ ഗാന്ധി തയ്യാറാക്കിയതെന്ന് നേതാക്കള്‍. പ്രമുഖ നേതാക്കള്‍ക്കുള്ള വിരമിക്കല്‍ സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. രണ്ട് നേതാക്കളെയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഒരിടത്ത് തീര്‍ത്തും പുതിയ രീതിയിലുള്ള നേതൃത്വത്തെ കൊണ്ടുവരാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. ഹരിയാനയും പഞ്ചാബുമാണ് രാഹുലിന്റെ മുമ്പിലുള്ള പ്രമുഖ സംസ്ഥാനങ്ങള്‍.

ഹൂഡ തെറിക്കും

ഹൂഡ തെറിക്കും

അഴിമതിക്കറ പുരണ്ട ഭൂപീന്ദര്‍ ഹൂഡയെ ഹരിയാനയില്‍ നിന്ന് തീര്‍ത്തും ഒഴിവാക്കേണ്ടത് രാഹുലിന് അത്യാവശ്യമാണ്. കോണ്‍ഗ്രസില്‍ കത്തെഴുതിയവര്‍ക്ക് പിന്നില്‍ കളിച്ചത് ഹൂഡയാണ്. രാഹുലുമായി നല്ല ബന്ധത്തിലുമല്ല അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ദീപേന്ദര്‍ ഹൂഡ രാഹുലിന്റെ വിശ്വസ്തനാണ്. ഭൂപീന്ദര്‍ ഹൂഡയ്ക്ക് പുതിയ സംഘടനയില്‍ യാതൊരു റോളുമില്ല. പകരം മകനെ കൊണ്ടുവരും. ഇവിടെ കുമാരി സെല്‍ജയും ടീം രാഹുലിന് കരുത്തേക്കും. അതേസമയം ഹൂഡയെ ഒറ്റയടിക്ക് ഒഴിവാക്കുന്നത് ജാട്ടുകളുടെ പിന്തുണ ഇല്ലാതാക്കുമെന്നും രാഹുലിനറിയാം.

ഹരിയാന പൊളിച്ചെഴുതും

ഹരിയാന പൊളിച്ചെഴുതും

ഹരിയാനയില്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ് രാഹുല്‍. ഒപ്പം ശക്തമായ സംസ്ഥാനമായ കര്‍ണാടകയുടെ ചുമതലയും നല്‍കി. വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥിരാംഗമായി അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഹൂഡയ്ക്കുള്ള താക്കീതാണ്. 73 വയസ്സായ ഹൂഡ കോണ്‍ഗ്രസില്‍ പ്രമുഖ സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യനല്ലെന്ന വാദത്തിലാണ് രാഹുല്‍. സോണിയയെ സഹായിക്കാനുള്ള കമ്മിറ്റിയില്‍ സുര്‍ജേവാലയെ നിയമിച്ചതോടെ ഹൂഡയുടെ വിരമിക്കല്‍ കാര്യം ഉറപ്പിച്ചിരിക്കുകയാണ്.

ഹൂഡ വലിയ തലവേദന

ഹൂഡ വലിയ തലവേദന

ഭൂപീന്ദര്‍ ഹൂഡ ശരിക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ബ്ലാക്‌മെയിലിംഗ് രീതിയിലാണ് കാര്യങ്ങള്‍ നേടിയെടുക്കാനായി ഉപയോഗിക്കുന്നത്. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ ഹൂഡയ്ക്കുണ്ട്. സംസ്ഥാനത്ത് നിന്ന് കുമാരി സെല്‍ജയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ച് മകന്‍ ദീപേന്ദറിനെയാണ് ഹൂഡ നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കാതെ രാഹുലിന് വഴിയില്ലായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഹൂഡയുടെ എല്ലാ രാഷ്ട്രീയ നീക്കങ്ങളും സുര്‍ജേവാല അവസാനിപ്പിക്കും.

സുര്‍ജേവാല കളി പഠിച്ചു

സുര്‍ജേവാല കളി പഠിച്ചു

ജിന്ദില്‍ അദ്ദേഹം തോറ്റെങ്കിലും രാഷ്ട്രീയ യുദ്ധം മനസ്സിലാക്കിയാണ് ഇത്തവണത്തെ വരവ്. കുരുക്ഷേത്ര, കൈത്താല്‍ എന്നിവിടങ്ങളില്‍ പര്യടനം തന്നെ നടത്തി. പിപിഇ കിറ്റുകള്‍ സാനിറ്റൈസറുകളും ജിന്ദ് അടക്കമുള്ള മൂന്ന് ജില്ലകള്‍ക്ക് നല്‍കി. ഇങ്ങനെ അടിമുടി ഹരിയാനയില്‍ നിറഞ്ഞ് നിന്നാണ് ഹൂഡയെ തളര്‍ത്താനുള്ള നീക്കം ആരംഭിച്ചത്. ഹൂഡയും ബിജെപിയും തമ്മിലുള്ള അഡ്‌ജെസ്റ്റ്‌മെന്റുകളെ കുറിച്ചും രാഹുലിന് പരാതി ലഭിച്ചിട്ടുണ്ട്. ഹൂഡ സര്‍ക്കാരുണ്ടാക്കാന്‍ പോലും ഹരിയാനയില്‍ ആവേശം കാണിച്ചിരുന്നില്ല. അതാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചത്.

ആസാദിനെ വെട്ടി

ആസാദിനെ വെട്ടി

ഹരിയാനയുടെ ചുമതല ഗുലാം നബി ആസാദിനായിരുന്നു. ഭൂപീന്ദര്‍ ഹൂഡയുമായി വളരെ അടുത്ത ബന്ധമാണ് ആസാദിനുണ്ടായിരുന്നത്. രാഹുല്‍ ആദ്യം ചെയ്തത് ആസാദിനെ മാറ്റുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പല വിഭാഗങ്ങളായിട്ടാണ് കിടക്കുന്നത്. വിഭാഗീയത ഇത്ര രൂക്ഷമായിട്ടും അത് ഒഴിവാക്കാന്‍ ആസാദ് ഒന്നും ചെയ്തില്ല. ഹൂഡയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പുതിയ ചുമതലയുള്ളയാള്‍ വിവേക് ബന്‍സലാണ്. അദ്ദേഹം പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ ബുദ്ധിമുട്ടും. ഹൂഡ ദുര്‍ബലമായാല്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമാകും. സുര്‍ജേവാലയുടെ വരവ് അതിന് വേണ്ടിയുള്ളതാണ്.

അമരീന്ദറും പുറത്തേക്ക്

അമരീന്ദറും പുറത്തേക്ക്

അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ തുടരേണ്ടെന്നാണ് രാഹുലിന്റെ നിര്‍ദേശം. 78 വയസ്സായ ക്യാപ്റ്റനെതിരെ നിരവധി ആരോപണങ്ങളുണ്ട്. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതും പ്രശ്‌നമായിട്ടാണ് കാണുന്നത്. ആശാകുമാരിയെ ജനറല്‍ സെക്രട്ടറി നിന്ന് മാറ്റിയത് അമരീന്ദറുമായി കുടുംബ ബന്ധമുള്ളത് കൊണ്ടാണ്. ഇവിടെ മന്ത്രിസഭാ പുനസംഘടന നടത്തി കൂടുതല്‍ അമരീന്ദര്‍ വിരുദ്ധ ചേരിയിലുള്ളവരെ രാഹുല്‍ ഉള്‍പ്പെടുത്തും. ഹരീഷ് റാവത്തിനാണ് ചുമതല. പ്രതാപ് ബജ്വയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് രാഹുല്‍.

എന്തുകൊണ്ട് മാറ്റങ്ങള്‍

എന്തുകൊണ്ട് മാറ്റങ്ങള്‍

രാഹുല്‍ യുവനേതാക്കളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന പരാതി പരിഹരിക്കാനായി എല്ലാവരെയും കൈയ്യിലെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബിലെ പ്രശ്‌നം പൂര്‍ണമായും രാഹുല്‍ പരിഹരിക്കും. 2024ല്‍ കൂടുതല്‍ യുവാക്കള്‍ അടങ്ങുന്ന ടീം തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുകയാണ്. നേതൃത്വത്തിന് വെല്ലുവിളിയായി എന്ന് തോന്നുന്നവരെയാണ് മാറ്റുന്നത്. അതിലൂടെ കത്തെഴുതിയവരുമായി അടുപ്പമുള്ളവരെയും ഒഴിവാക്കി. അതേസമയം അമരീന്ദര്‍ തല്‍ക്കാലത്തേക്ക് രക്ഷപ്പെടും. 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവായിരിക്കും കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രി. ഇത് ടീം രാഹുല്‍ സൂചന നല്‍കുന്ന കാര്യമാണ്.

English summary
rahul gandhi targeted 2 leaders that reflected in cwc changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X