കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ വിമത ഗ്രൂപ്പിന്റെ പിടിമുറുകുന്നതില്‍ ഗാന്ധി കുടുംബം സമ്മര്‍ദത്തില്‍. ജി23 ആവശ്യം പോലെ രാഹുല്‍ ഗാന്ധി തന്നെ മുന്നോട്ട് വരുമെന്നാണ് സൂചന. രാഹുല്‍ മുന്നോട്ട് വെച്ച രീതികളും ജി23യുടെ അതേ രീതിയിലുള്ളതാണ്. അതുകൊണ്ടാണ് വലിയ എതിര്‍പ്പുകളില്ലാതെ മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഓരോ ഓപ്ഷനുകളായി പരിശോധിച്ച് വരികയാണ്.

രഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശുംരഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശും

സാഹചര്യത്തിന് അനുകൂലമായ നടപടികളാണ് കൊണ്ടുവരിക. നിരവധി പേരുകളാണ് പരിഗണനയിലുള്ളത്. സംസ്ഥാനങ്ങളില്‍ അടക്കം പാര്‍ട്ടി പുതിയ നേതാക്കളെ കണ്ടെത്തുകയാണ് മറ്റൊരു ശ്രമകരമായ ദൗത്യം. തിരഞ്ഞെടുപ്പ് ജയിപ്പിക്കാന്‍ കഴിവുള്ളവരെയാണ് കൂടുതലായി കോണ്‍ഗ്രസ് തേടുന്നത്.

1

കോണ്‍ഗ്രസില്‍ നേതൃത്വ പദവിയില്‍ ഇരിക്കുന്ന പലര്‍ക്കും ആ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. സംസ്ഥാനങ്ങളില്‍ നേതാവിനെ കുറിച്ച് ഹിത പരിശോധനയും നടത്തും. മോശമാണെങ്കില്‍ അവരെ മാറ്റും. അശോക് ഗെലോട്ടിന് പൂര്‍ണ സ്വാതന്ത്രമുള്ള രാജസ്ഥാനില്‍ ആ അവസ്ഥ മാറും. സച്ചിന്‍ പൈലറ്റിന് നിര്‍ണായക റോള്‍ തന്നെ വരും. അതുപോലെ മധ്യപ്രദേശില്‍ കമല്‍നാഥിനെ അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പകരം ആര് വരും എന്ന ചോദ്യം ബാക്കിയാണ്. അതുകൊണ്ട് ഇവിടെ പ്രാദേശിക നേതാക്കളെ വളര്‍ത്തിയെടുക്കാനാണ് നിര്‍ദേശം. നിലവില്‍ ഭൂപേഷ് ബാഗല്‍ മാത്രമാണ് സേഫായി നില്‍ക്കുന്നത്.

2

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയാണ് ജി23യുടെ ഏറ്റവും വലിയ പ്രശ്‌നം. ഇവരെ ഗൗരവത്തോടെ രാഹുല്‍ കാണുന്നുണ്ട്. തന്റെ വിശ്വസ്തരുമായി രാഹുല്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ച കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മൂന്ന് കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ രാഹുല്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് ഇതില്‍ ആദ്യത്തേത്. കോണ്‍ഗ്രസിന് ഇപ്പോള്‍ പഴയ പ്രത്യയശാസ്ത്ര വീര്യമില്ലെന്ന് രാഹുല്‍ കരുതുന്നു. മറ്റൊന്ന് സംഘടനയുടെ അവസ്ഥയാണ്. ഇത് ശക്തിപ്പെടുത്തേണ്ടതുണ്ട്. മൂന്നാമത്തെ കാര്യം സാങ്കേതിക വിദ്യയാണ്. അതില്ലാതെ ഇനിയുള്ള കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്ന് രാഹുല്‍ കരുതുന്നു.

3

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ ഉന്നയിച്ച പ്രധാന കാര്യം തന്നെ ഈ മൂന്ന് കാര്യങ്ങളായിരുന്നു. സാങ്കേതിക വിദ്യ നിങ്ങള്‍ക്ക് പുറത്ത് നിന്ന് വാങ്ങാന്‍ കിട്ടും. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാലത്ത് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പ്രത്യയശാസ്ത്രത്തെ നിങ്ങള്‍ എവിടെ നിന്ന് വാങ്ങുമെന്നും രാഹുല്‍ ചോദിക്കുന്നു. തന്റെ വിശ്വസ്ത ഗ്രൂപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടി ഭാവിയില്‍ വലിയ റോള്‍ വഹിക്കാന്‍ സാധിക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് ചോദിച്ചിട്ടുണ്ട്. നേരത്തെ ഇതുപോലൊരു ചര്‍ച്ച നടന്നപ്പോള്‍ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വന്നത്.

4

ജി23യിലെ പ്രമുഖ നേതാക്കളിലൊരാളോട് അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. ഗുലാം നബി ആസാദില്‍ നിന്ന് പാര്‍ട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാനുള്ള മോഹം ആസാദ് ഉപേക്ഷിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ അദ്ദേഹം തുടരും. തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്താനാണ് ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധി ചില വിമത നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇതിലൊരു എംപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് സോണിയ ഈ നേതാവ് അതിരുകടന്ന വിമര്‍ശനമാണ് നടത്തിയതെന്ന് സോണിയ കരുതുന്നു

5

കപില്‍ സിബലാണ് ഈ നേതാവെന്ന് സൂചനയുണ്ട്. അതേസമയം ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും അധികാരത്തില്‍ ഇരിക്കില്ലെന്ന് നേതൃത്വത്തെ സോണിയ അറിയിച്ചില്ലെങ്കിലും നേതാക്കള്‍ അംഗീകരിച്ചിട്ടില്ല. വര്‍ക്കിംഗ് കമ്മിറ്റി യോഗം ഒന്നാകെ ഈ നിര്‍ദേശം തള്ളി. സോണിയയുടെ നിര്‍ദേശത്തെ തള്ളുന്നില്ലെന്നും, ഒരു നേതാവേ കോണ്‍ഗ്രസിനുള്ളൂവെന്നും പറഞ്ഞിരുന്നു. അതേസമയം ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന ജി23 രാജ്യസഭാ എംപിക്ക് ഇനി അവസരം ലഭിക്കില്ല. എന്നാല്‍ ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും. സുപ്രധാന പദവികളും കോണ്‍ഗ്രസില്‍ ഇവര്‍ക്ക് ലഭിക്കും.

6

അതേസമയം സോണിയ മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജി23 നേതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി സോണിയ കാണുന്ന നേതാവാണ് അദ്ദേഹം. പഞ്ചാബിലെ തോല്‍വിയെ കുറിച്ചുള്ള കാര്യങ്ങള്‍ മനീഷ് തിവാരിയോടാണ് സോണിയ ചോദിച്ചത്. ഉത്തര-ദക്ഷിണ-കിഴക്കന്‍-പശ്ചിമ മേഖലകള്‍ക്കായി നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് നിയമിക്കും. അതേസമയം ഗുലാം നബി ആസാദിന് വലിയ പദവി തന്നെ ആസാദിന് ലഭിച്ചേക്കും. ഗാന്ധി കുടുംബത്തിലെ വിശ്വസ്തരായ നേതാക്കളെ നിര്‍ണായക സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് തീരുമാനിച്ചിരുന്നു. രാഹുലിന്റെ മാറ്റം അംഗീകരിച്ചാല്‍ തന്നെ അത് കോണ്‍ഗ്രസിന് നേട്ടമാകും.

സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

English summary
rahul gandhi thnking about new rebel groups in congress, it will solve all problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X