• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബുധനാഴ്ച രാജി, വ്യാഴാഴ്ച കോടതി, വെള്ളിയാഴ്ച അമേരിക്കയിലേക്ക്... അമ്മയുടെ ചികിത്സക്ക് രാഹുലും കൂടെ

ദില്ലി: പാര്‍ലമെന്റില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ് വെള്ളിയാഴ്ച. ഇന്ദിര ഗാന്ധിയ്ക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിത ധനമന്ത്രി എന്ന റെക്കോര്‍ഡും ഉണ്ട് നിര്‍മല സീതാരാമന്. ഒന്നാം എന്‍ഡിഎ സര്‍ക്കാരിനേക്കാള്‍ ശക്തമാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍. കോണ്‍ഗ്രസ്സിനോ യുപിഎയ്‌ക്കോ കാര്യമായി ഒന്നും ചെയ്യാനും ഇല്ല.

'ഗാന്ധി' പേരില്ലാതെ കോൺഗ്രസ്സിനെ നയിക്കാൻ ആർക്കുമാവില്ല; ബിജെപിയുടെ കടുംവെട്ടിനെ വെല്ലാൻ ആരുണ്ട്?

എന്തായാലും ഇപ്പോള്‍ 'മുന്‍' കോണ്‍ഗ്രസ് അധ്യക്ഷനായി മാറിയ രാഹുല്‍ ഗാന്ധി ജൂലായ് 5 ന് അമേരിക്കയിലേക്ക് പോവുകയാണ്. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയും ഇതേ ദിവസം തന്നെ അമേരിക്കയിലേക്ക് തിരിക്കും. ബജറ്റ് അവതരണത്തിന് ശേഷം ആയിരിക്കും ഇത്.

സോണിയ ഗാന്ധിയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് അമേരിക്കന്‍ സന്ദര്‍ശനം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്താറുള്ളതാണ്. ഓരോ സന്ദര്‍ശനത്തിലും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയയെ അനുഗമിക്കാറുണ്ട്. ഇതും അത്തരത്തിലുള്ള ഒന്നാണ്.

ജൂലായ് 3, ബുധനാഴ്ച ആയിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ തന്റ രാജിക്കത്ത് പുറത്ത് വിട്ടത്. തൊട്ടടുത്ത ദിവസം അദ്ദേഹം മുംബൈ കോടതിയില്‍ ഹാജരായി മാനനഷ്ട കേസില്‍ ജാമ്യം നേടുകയും ചെയ്തു. തൊട്ടടുത്ത ദിവസം ആണ് അമേരിക്കയിലേക്ക് പോകുന്നത്. അമ്മയുടെ ചികിത്സയ്ക്കായി പോകുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എല്ലാം തീര്‍ക്കുകയായിരുന്നു രാഹുല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Rahul Gandhi to accompany Sonia Gandhi to America for Medical Check Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more