കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ കൈവിടാതെ രാഹുല്‍.... അധികാരം നേടിയ മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക റാലികള്‍!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പതനം മൂന്ന് സംസ്ഥാനങ്ങളില്‍ ഉണ്ടായതോടെ കോണ്‍ഗ്രസ് ആവേശത്തിലാണ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വമ്പന്‍ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാഹുലിന്റെ സ്‌പെഷ്യല്‍ ടീം കര്‍ഷക മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രാഹുലിന് ഇതുവരെയില്ലാത്ത രീതിയില്‍ പിന്തുണ വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രകടന പത്രിക സത്യസന്ധമായ നടപ്പാക്കിയതും കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ഉയര്‍ത്തിയിരിക്കുകയാണ്.

ഇതോടെ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ വളരാന്‍ അനുവദിക്കാതിരിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. വമ്പന്‍ പാക്കേജുകളാണ് രാഹുല്‍ കര്‍ഷകര്‍ക്കായി തയ്യാറാക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരായിരിക്കണം പ്രധാന വോട്ടുബാങ്കെന്നും രാഹുല്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മധ്യപ്രദേശിലെ തിരിച്ചുവരവിന് കാരണം

മധ്യപ്രദേശിലെ തിരിച്ചുവരവിന് കാരണം

കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കായി കര്‍ഷകര്‍ മധ്യപ്രദേശില്‍ മാറിയെന്നാണ് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ട്. മുമ്പ് ദിഗ്വിജയ് സിംഗിന്റെ കാലത്തെ ഭരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് മുമ്പില്‍ മോശപ്പെട്ട പാര്‍ട്ടിയാക്കി മാറ്റിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പോയിട്ട് യാതൊരു വികസന പ്രവര്‍ത്തികളും ഇല്ലായിരുന്നു. ഇവിടെ വികസനം ഉയര്‍ത്തിയാണ് ബിജെപി അധികാരം പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ബിജെപി ഉയര്‍ത്തിയ അതേ വികസനം കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചത്.

എന്തുകൊണ്ട് കര്‍ഷകര്‍

എന്തുകൊണ്ട് കര്‍ഷകര്‍

രണ്ട് വര്‍ഷത്തെ രാഹുലിന്റെ പ്ലാന്‍ പ്രകാരമാണ് കര്‍ഷകരെ കേന്ദ്രീകരിച്ച് പദ്ധതികള്‍ തയ്യാറാക്കിയത്. ഇന്ത്യന്‍ ജനസംഖ്യയുടെ 50 ശതമാനത്തിലധികം കര്‍ഷകരാണ്. ഇവരില്‍ ഒരാള്‍ പോലും ഇപ്പോള്‍ ബിജെപിയെ പിന്തുണയ്ക്കുന്നില്ല. പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകാതിരുന്നതും വിപണി വില കുറയുന്നതുമായിരുന്നു കര്‍ഷകരുടെ പ്രതിസന്ധി. ഈ സമയത്ത് ബിജെപിക്കയല്ലാതെ അവര്‍ക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ വരുന്നതും ഫലം മാറി മറിയുന്നതും.

ലക്ഷ്യം മന്ദ്‌സോര്‍

ലക്ഷ്യം മന്ദ്‌സോര്‍

കര്‍ഷകരെ കൈയ്യിലെടുത്തെങ്കിലും മന്ദ്‌സോറില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. രാജ്യത്ത് ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭം നടന്ന മേഖലയാണ് മന്ദ്‌സോര്‍. ആറ് പേര്‍ ഇവിടെ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവിടെ വന്‍ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും കര്‍ഷകര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ഇത് മുന്‍കാല അനുഭവങ്ങളെ തുടര്‍ന്നായിരുന്നു. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പാലിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം മാറി മറിയാന്‍ സാധ്യതയുണ്ട്.

പുതിയ പദ്ധതികള്‍ എന്തൊക്കെ

പുതിയ പദ്ധതികള്‍ എന്തൊക്കെ

കര്‍ഷകര്‍ക്ക് സ്ഥിരമായതും ഇപ്പോഴുള്ളതില്‍ കൂടിയതുമായ വരുമാനമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ആന്ധ്രപ്രദേശില്‍ വൈഎസ് രാജശേഖരറെഡ്ഡി കൊണ്ട് വന്ന തരത്തിലുള്ള പദ്ധതികളാണ് ഇത്. സര്‍ക്കാര്‍ സഹകരണത്തോടെ കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് പട്ടികയിലുള്ളത്. താങ്ങുവില സംബന്ധിച്ചുള്ളതാണ് മറ്റൊരു ആശയം. ഇത് വര്‍ധിപ്പിക്കാനുള്ള ഉറപ്പ് രാഹുല്‍ നല്‍കും. കാര്‍ഷിക ഉപകരണങ്ങളായ ട്രാക്ടര്‍, തൂമ്പ, അതിന് പുറമേ വളം തുടങ്ങിയവയെ നികുതി വിമുക്തമാക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്.

രാഹുലിന്റെ കിസാന്‍ റാലി

രാഹുലിന്റെ കിസാന്‍ റാലി

തിരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി പറയാനാണ് രാഹുല്‍ കര്‍ഷക റാലി നടത്തുന്നത്. ജനുവരി ഒമ്പതിനാണ് റാലി. കിസാന്‍ അഭാര്‍ റാലി ജയ്പൂരിലാണ് തുടങ്ങുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് റാലി നടത്തുന്നത്. ഇവിടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാനാണ് രാഹുല്‍ നേരിട്ടിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണവും ഇതോടെ ആരംഭിക്കും. കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളിലാണ് രാഹുല്‍ ഇത്തവണ ശ്രദ്ധിക്കുക.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

ഹിന്ദി ഹൃദയഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക പ്രതിസന്ധി രൂക്ഷമാണ്. പലതും ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. മറ്റൊന്ന് രാഹുല്‍ പ്രചാരണം നടത്തി വിജയിച്ച കര്‍ണാടകയിലും പഞ്ചാബിലും കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങളുമില്ല. ഇത് ഉയര്‍ത്തിയാണ് രാഹുല്‍ നീക്കം നടത്തുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ലഭിക്കുന്ന 100 സീറ്റുകള്‍ കോണ്‍ഗ്രസിന്റെ തലവര തന്നെ മാറ്റും. യുപിയിലും ഹരിയാനയിലുമാണ് കര്‍ഷക പ്രശ്‌നം ഇനി രാഹുല്‍ ഉന്നയിക്കാന്‍ പോകുന്നത്.

കോണ്‍ഗ്രസിന്റെ തലവര മാറ്റി

കോണ്‍ഗ്രസിന്റെ തലവര മാറ്റി

കോണ്‍ഗ്രസിന്റെ തലവര മാറ്റിയത് കര്‍ഷകരുടെ പിന്തുണയാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട് അടിവരയിടുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത് ശക്തമായി കൊണ്ടുപോകണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. മൂന്ന് സംസ്ഥാനങ്ങളെ ഇപ്പോഴേ ശ്രദ്ധാകേന്ദ്രമാക്കുന്നത് ഇവിടെ 65 സീറ്റ് ഉണ്ടെന്നതാണ്. ഇപ്പോള്‍ ആറ് സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ഇത് രണ്ടിരട്ടിയായി ഉയര്‍ത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. മന്ദ്‌സോറില്‍ ഇത്തവണയും രാഹുല്‍ എത്തുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റുള്ള സംസ്ഥാനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇവിടെയൊക്കെ ബിജെപി ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വാരണാസിയിലേക്ക്..... റാലികള്‍ മുതല്‍ ശക്തി ആപ്പ് വരെ, സര്‍വസന്നാഹവുമായി കോണ്‍ഗ്രസ്രാഹുല്‍ ഗാന്ധി വാരണാസിയിലേക്ക്..... റാലികള്‍ മുതല്‍ ശക്തി ആപ്പ് വരെ, സര്‍വസന്നാഹവുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ബിജെപി മന്ത്രി.... റാഫേലിലെ പാപങ്ങള്‍ കഴുകി കളയാം!രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ബിജെപി മന്ത്രി.... റാഫേലിലെ പാപങ്ങള്‍ കഴുകി കളയാം!

English summary
rahul gandhi to address kisan rallies in 3 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X