കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനനഷ്ട കേസില്‍ രാഹുല്‍ മുംബൈ കോടതിയിലേക്ക്, കൂട്ടിന് യെച്ചൂരിയുണ്ടാകുമോ? അധ്യക്ഷനല്ലെങ്കിലും കേസുകൾ

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിക്കഴിഞ്ഞു. തന്റെ രാജിക്കത്തും അദ്ദേഹം പുറത്ത് വിട്ടു. എന്നാല്‍ കോണ്‍ഗ്രസ് പദവികള്‍ വഹിച്ചിരുന്ന കാലത്തുള്ള കേസുകള്‍ അദ്ദേഹത്തെ പെട്ടെന്നൊന്നും വിട്ടുപോവില്ലെന്ന് ഉറപ്പാണ്.

പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവംപുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്‍റണിയുടെ പേരും സജീവം

ഗൗരി ലങ്കേഷ് വധക്കേസില്‍ രാഹുല്‍ നടത്തിയ പ്രതികരണത്തില്‍ അദ്ദേഹത്തിനെതിരെ മുംബൈ മസ്ഗാവ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ഒരു മാനനഷ്ട കേസുണ്ട്. ആ കേസില്‍ രാഹുല്‍ ജൂലായ് 7 ന് ഹാജരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനും ആയ ധ്രുതിമാന്‍ ജോഷിയാണ് പരാതിക്കാരന്‍. 2017 ല്‍ ആയിരുന്നു ഇയാള്‍ കോടതിയെ പരാതിയുമായി സമീപിച്ചത്.

ഗൗരി ലങ്കേഷ് വധം

ഗൗരി ലങ്കേഷ് വധം

2017 സെപ്തംബറില്‍ ആണ് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആയ ഗൗരിലങ്കേഷ് ബെംഗളൂരുവില്‍ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 24 മണിക്കൂറിനകം ബിജെപിയേയും ആര്‍എസ്എസ്സിനേയും കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ അഭിഭാഷകനെ ചൊടിപ്പിച്ചത്.

രാഹുല്‍ പറഞ്ഞത്

രാഹുല്‍ പറഞ്ഞത്

ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തേയോ ബിജെപി പ്രത്യയശാസ്ത്രത്തേയോ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിലാക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ഒരുപക്ഷേ കൊല്ലപ്പെടുകയോ ചെയ്‌തേക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഗൗരിലങ്കേഷിന്റെ കൊലപാതകം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

രാഹുല്‍ മാത്രമല്ല, യെച്ചൂരിയും

രാഹുല്‍ മാത്രമല്ല, യെച്ചൂരിയും

കേസില്‍ രാഹുല്‍ ഗാന്ധി മാത്രമല്ല എതിര്‍കക്ഷി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരേയും അഭിഭാഷകന്‍ ഇതേ പരാതി ഉന്നയിച്ചിട്ടുണ്ട്. ഗൗരിലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രവും ആര്‍എസ്എസ്സുകാരും ആണെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്.

സോണിയയും സിപിഎമ്മും

സോണിയയും സിപിഎമ്മും


അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും സിപിഎമ്മിനേയം കുടി പ്രതി സ്ഥാനത്ത് നിര്‍ത്തിയായിരുന്നു. ധ്രുതിമാന്‍ ജോഷിയുടെ പരാതി. എന്നാല്‍ വ്യക്തികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടികള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധിയ്ക്കും സീതാറാം യെച്ചൂരിയ്ക്കും കോടതി സമണ്‍സ് അയക്കുകയും ചെയ്തിരുന്നു.

പോലീസ് അന്വേഷണം വേണമെന്ന്

പോലീസ് അന്വേഷണം വേണമെന്ന്

സ്വകാര്യ അന്യായമായിട്ടാണ് ധ്രുതിമാന്‍ ജോഷി കോടതിയെ സമീപച്ചത്. രാഹുല്‍ ഗാന്ധിയുടേയും സീതാറാം യെച്ചൂരിയുടേയും പരാമര്‍ശത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിടണം എന്നാണ് ആവശ്യം. ജൂലായ് നാലിന് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം യെച്ചൂരിയും കോടതിയില്‍ ഹാജരാകുമോ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

English summary
Rahul Gandhi to appear before Mumbai Court on a sue filed by RSS Worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X