രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലേക്ക്, പ്രതിഷേധവുമായി കോൺഗ്രസ്, ഇഡി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് രാഹുല്‍ എത്തുക. ഇഡി ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി എത്തി. രാഹുലിനൊപ്പം പ്രിയങ്കയും ഇഡി ഓഫീസിലേക്ക് പോകുമെന്നാണ് വിവരം.
അതേസമയം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് വന്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഐഐസിസി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചിന് ദില്ലി പോലീസ് അനുമതി നല്‍കിയിട്ടില്ല. ഇഡി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെ പോലീസ് നീക്കം ചെയ്തു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ എംപി ഉദിത് രാജിനെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പോലീസ് നടപടി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇഡി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇഡി ഓഫീസിന് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് പരിസരത്ത് സുരക്ഷയ്ക്കായി അധിക സേനയെ വിന്യസിച്ചു.












Click it and Unblock the Notifications