കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് വോട്ട് തേടി രാഹുൽ! മധുരയിൽ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി കളത്തിൽ കോൺഗ്രസ് അധ്യക്ഷൻ

Google Oneindia Malayalam News

Recommended Video

cmsvideo
സി.പി.എമ്മിന് വേണ്ടി വോട്ട് ചോദിച്ച് രാഹുല്‍

മധുര: കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്തുണയ്‌ക്കേണ്ടവരാണ് സിപിഎം അടക്കമുളള ഇടത് പാര്‍ട്ടികള്‍. അതേ ഇടതുപക്ഷത്തോടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ശത്രുത ഇല്ലതാനും. കേരളത്തിന്റെ അതിര്‍ത്തി കടന്ന് കഴിഞ്ഞാല്‍ സിപിഎം കോണ്‍ഗ്രസിന് വേണ്ടിയും കോണ്‍ഗ്രസ് സിപിഎമ്മിന് വേണ്ടിയും വോട്ട് പിടിക്കുന്നത് കാണാം. തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വോട്ട് പിടിക്കും.

നിലപാട് മാറ്റി സിപിഎം

നിലപാട് മാറ്റി സിപിഎം

ബിജെപിയും കോണ്‍ഗ്രസും ഒരേ പോലെ ശത്രുക്കളാണ് എന്ന നിലപാടായിരുന്നു കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ സിപിഎമ്മിന്. എന്നാല്‍ ബിജെപി എന്ന വര്‍ഗീയ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനോട് സന്ധിയാവാം എന്ന ചര്‍ച്ച പാര്‍ട്ടിക്കുളളില്‍ സീതാറാം യെച്ചൂരി ഉയര്‍ത്തിയതോടെ സിപിഎം മാറി ചിന്തിച്ച് തുടങ്ങി.

തമിഴ്നാട്ടിൽ ഒരുമിച്ച്

തമിഴ്നാട്ടിൽ ഒരുമിച്ച്

ബംഗാളിലും തൃപുരയിലും കടപുഴകി വീണ സിപിഎമ്മിന് നിലനില്‍ക്കണമെങ്കില്‍ വെട്ടുവീഴ്കള്‍ വേണ്ടി വരുമെന്ന ബോധ്യത്തില്‍ നിന്നാണ് കോണ്‍ഗ്രസിനോട് അടക്കമുളള സഹകരണം. തമിഴ്‌നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎമ്മും ഭാഗമാണ്.

സിപിഎം രണ്ട് സീറ്റിൽ

സിപിഎം രണ്ട് സീറ്റിൽ

തമിഴ്‌നാട്ടില്‍ രണ്ട് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. മധുരയിലും കോയമ്പത്തൂരിലും. തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐ മത്സരിക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം നടത്തുന്ന ഇടത് പാര്‍ട്ടികള്‍ കേരളത്തിന് പുറത്ത് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ട് തേടുന്നത് ബിജെപി അടക്കമുളള എതിരാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

പ്രചാരണത്തിന് രാഹുൽ

പ്രചാരണത്തിന് രാഹുൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ദക്ഷിണേന്ത്യയിലുണ്ട്. രാഹുല്‍ ഗാന്ധി ഇന്ന് മധുരയില്‍ സിപിഎമ്മിന് വേണ്ടി വോട്ട് തേടും. ഇന്ന് വൈകിട്ട് മധുരയില്‍ സി്പിഎം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് 5.30നാണ് റാലി.

പ്രമുഖ നേതാക്കൾ പങ്കെടുക്കും

പ്രമുഖ നേതാക്കൾ പങ്കെടുക്കും

മണ്ഡലത്തിലെ പൊതു റാലിയില്‍ തമിഴ്‌നാട്ടിലെ ഇടത് നേതാക്കളും ഡിഎംകെ നേതാക്കളും പങ്കെടുക്കും. മധുരയില്‍ സിപിഎമ്മിന്റെ എസ് യു വെങ്കിടേശ്വരനാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന എഐഎഡിഎംകെയിലെ വിവി രാജ് ആണ് എതിരാളി.

പത്രിക പ്രകാശനം

പത്രിക പ്രകാശനം

മധുരയില്‍ കൂടാതെ സേലത്തും തേനിയിലും കൃഷ്ണഗിരിയിലും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കും. കോണ്‍ഗ്രസ് പ്രകടന പത്രികയുടെ തമിഴ് പതിപ്പ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും.. കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി തമിഴ് നാട്ടിലെത്തുന്നത്.

രാഹുലുമായി പോസ്റ്റർ

രാഹുലുമായി പോസ്റ്റർ

രാഹുല്‍ ഗാന്ധിയുടെ ചിത്രവുമായി സിപിഎം തമിഴ്‌നാട്ടില്‍ പുറത്തിറക്കിയ പ്രചാരണ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിപിഎമ്മിന്റെ ദേശീയ നേതാക്കളുടെ ചിത്രമില്ലാതെയാണ് പോസ്റ്റര്‍.. തമിഴ്‌നാട്ടിലെ സഖ്യത്തിന്റെ ഭാഗമായ മുസ്ലീം ലീഗ് നേതാവിന്റെ ചിത്രവും പോസ്റ്ററിലുണ്ട്. അതേസമയം കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമില്ലെന്നും ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് എന്നുമാണ് സിപിഎം ന്യായീകരണം.

സ്മൃതി ഇറാനിയുടെ അമേഠിയിലെ വലംകൈ കോൺഗ്രസിൽ! സ്മൃതിയെ അമേഠിയിലെത്തിച്ച നേതാവ്സ്മൃതി ഇറാനിയുടെ അമേഠിയിലെ വലംകൈ കോൺഗ്രസിൽ! സ്മൃതിയെ അമേഠിയിലെത്തിച്ച നേതാവ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Congress President Rahul Gandhi to campaign for CPM in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X