കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്റെ വഴിയില്‍ രാഹുല്‍ ഗാന്ധി; മാസങ്ങള്‍ നീളുന്ന യാത്രയ്ക്ക് ഒരുങ്ങുന്നു, ഗ്രാമങ്ങള്‍ ഇളകിമറിയും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത കോണ്‍ഗ്രസിന് ആത്മവിശ്വാസവും കരുത്തും പകരാന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം. രാജ്യവ്യാപക യാത്രയ്ക്ക് ഒരുങ്ങുകയാണ് അദ്ദേഹം. എല്ലാ സംസ്ഥാനങ്ങളും തൊടുന്ന യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏകദേശ അന്തിമ രൂപമായി. ഒട്ടേറെ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യാത്രയ്ക്കുള്ളത്.

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ 14 മാസം നീണ്ട യാത്രയുടെ സമാനമായ നീക്കം തന്നെയാണ് രാഹുല്‍ ഗാന്ധിയും ലക്ഷ്യമിടുന്നത്. ജഗന്റെ യാത്ര സമാപിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. വന്‍ വിജയം നേടിയാണ് ജഗന്റെ പാര്‍ട്ടി ആന്ധ്രയില്‍ അധികാരത്തിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തൂത്തുവാരുന്ന കാഴ്ചയാണ് ആന്ധ്രയില്‍ കണ്ടത്. സമാനമായ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ഒരുങ്ങുമ്പോള്‍ തടസങ്ങള്‍ ഏറെയാണ്. വിവരങ്ങള്‍ ഇങ്ങനെ....

ജഗന്റെ നേതൃത്വത്തില്‍

ജഗന്റെ നേതൃത്വത്തില്‍

ജഗന്റെ നേതൃത്വത്തില്‍ ആന്ധ്രയില്‍ നടന്ന യാത്ര ഓരോ ജില്ലകളും ഇളക്കി മറിച്ചായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുകയായിരുന്നു ലക്ഷ്യം. ഒട്ടേറെ നിവേദനങ്ങള്‍ ലഭിച്ചു. ജനങ്ങളുടെ വികാരം മനസിലാക്കി. താന്‍ അധികാരത്തിലെത്തിയാല്‍ ചെയ്യുന്ന കാര്യങ്ങള്‍ ജഗന്‍ ജനങ്ങളെ ബോധിപ്പിച്ചു.

 14 മാസത്തോളം

14 മാസത്തോളം

14 മാസത്തോളം നീണ്ട ജഗന്റെ യാത്ര സമാപിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്ന ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തേരോട്ടമാണ് കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 151 സീറ്റ് നേടി. 25 ലോക്‌സഭാ സീറ്റില്‍ 22 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേടി.

ആന്ധ്രയിലെ മാറ്റം

ആന്ധ്രയിലെ മാറ്റം

ജഗന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജനകീയ വിഷയങ്ങളില്‍ പരിഹാരം കാണുകയാണ്. എല്ലാ വിഭാഗത്തിലുംപ്പെട്ടവര്‍ക്ക് മന്ത്രിസഭയില്‍ അംഗത്വം ഉറപ്പാക്കി. അഞ്ച് ഉപമുഖ്യമന്ത്രമാരെ നിയോഗിച്ചു. ഇവര്‍ക്ക് പ്രത്യേക ചുമതലകളും നല്‍കി. ദളിത് വിഭാഗത്തില്‍പ്പെട്ട വനിതയെ ആഭ്യന്തര മന്ത്രിയാക്കി. ആശാവര്‍ക്കര്‍മാരുടെ ശമ്പളം 10000 ആക്കി. ഇനിയും ഒട്ടേറെ പ്രഖ്യാപനങ്ങളാണ് വരാന്‍ പോകുന്നത്.

രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളികള്‍

രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളികള്‍

എന്നാല്‍ ജഗന്റെ മാതൃകയില്‍ യാത്ര സംഘടിപ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടേറെ വെല്ലുവിളികളുണ്ട്. ജഗന്റെ പാര്‍ട്ടിയില്‍ ഐക്യമുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. മാത്രമല്ല, ജഗന്റെ യാത്ര അവസാനിക്കുമ്പോള്‍ ആന്ധ്രയിലെ ഒട്ടേറെ പ്രമുഖര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ജഗന് അനുകൂലമായ വികാരം സംസ്ഥാനത്ത് പ്രകടമായിരുന്നു.

 കൂട്ടരാജികള്‍... ബിജെപിയുടെ ശക്തി

കൂട്ടരാജികള്‍... ബിജെപിയുടെ ശക്തി

കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പിന് ശേഷം ഭിന്നത രൂക്ഷമാണ്. പലരും രാജിക്കൊരുങ്ങി നില്‍ക്കുന്നു. രാഹുല്‍ ഗാന്ധി പോലും രാജിവെച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. വലിയ ശക്തിയായി ബിജെപി മറുപക്ഷത്ത് നില്‍ക്കുന്നു. പാര്‍ട്ടിയില്‍ ഐക്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന വലിയ കടമ്പ രാഹുല്‍ ഗാന്ധിക്ക് ആദ്യം മറികടക്കേണ്ടി വരും.

രാഹുലിന്റെ യാത്രയുടെ ലക്ഷ്യം

രാഹുലിന്റെ യാത്രയുടെ ലക്ഷ്യം

രാഹുലിന്റെ ഭാരത യാത്രയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ യാത്ര സംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയാണ്. ജനങ്ങളുമായി കോണ്‍ഗ്രസിനെ അടുപ്പിക്കുക, അണികള്‍ക്കിടയില്‍ ആവേശം പകര്‍ത്തുക, ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുക. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് പഠനം നടത്തുക തുടങ്ങിയവയാണ് രാഹുലിന്റെ യാത്രയുടെ ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ഒട്ടേറെ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാന്‍പോകുന്നു. മഹാരാഷ്ട്രയും ഹരിയാനയും ബംഗാളും യുപിയും വരും വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഐക്യപ്പെടുത്തി രാഹുല്‍ യാത്ര നടത്തിയാല്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മഹാസമ്മേളനങ്ങള്‍...

മഹാസമ്മേളനങ്ങള്‍...

രാഹുല്‍ ഗാന്ധിയുടെ യാത്രയോട് അനുബന്ധിച്ച് പദയാത്രകള്‍, കാര്‍ യാത്ര, സര്‍ക്കാര്‍ വാഹനങ്ങളിലെ യാത്രകള്‍ എന്നിവയെല്ലാം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഓരോ പ്രദേശത്തിനും യോജിച്ച രീതിയിലാകും യാത്ര കടന്നുപോകുക. മഹാസമ്മേളനങ്ങളും സംഘടിപ്പിക്കും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ഉടനെ യാത്ര തുടങ്ങുമെന്നാണ് ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കൊച്ചിയില്‍ ദുരൂഹത പടര്‍ത്തി സ്ത്രീയുടെ കാലുകള്‍ തീരത്തടിഞ്ഞു; പുരുഷന്റെ തലയും ഉടലും...കൊച്ചിയില്‍ ദുരൂഹത പടര്‍ത്തി സ്ത്രീയുടെ കാലുകള്‍ തീരത്തടിഞ്ഞു; പുരുഷന്റെ തലയും ഉടലും...

English summary
Rahul Gandhi to go on Bharat Yatra Like Jagan's Praja Sankalpa Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X