കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഫാക്ടറില്‍ ആശങ്കയോടെ ബിജെപി; യുപി പിടിക്കാന്‍ പ്രിയങ്കയുടെ മഹാറാലി ഇന്ന്, പുതിയ ഭാവി പണിയും

Google Oneindia Malayalam News

ലഖ്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷമുള്ള പ്രിയങ്കാഗാന്ധിയുടെ ആദ്യ ഉത്തര്‍പ്രദേശ് സന്ദര്‍ശനം തിങ്കളാഴ്ച്ച നടക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കഴിക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള ജ്യോതിരോധിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തുന്നത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ സംസ്ഥാനത്ത് പാര്‍ട്ടി സംഘടനപരമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രിയങ്കഗാന്ധിയും ജോതിരാധിത്യ സിന്ധ്യയും ചുമതലയേല്‍ക്കുന്നതോടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് പുതിയ ഉണര്‍വേകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഉത്തര്‍പ്രദേശ് പിടിക്കുക

ഉത്തര്‍പ്രദേശ് പിടിക്കുക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് പിടിക്കുകയെന്ന മഹാലക്ഷ്യവുമായാണ് പ്രിയങ്കയും ജോതിരാധിത്യ സിന്ധ്യയും ഇന്ന് ലഖ്നൗവില്‍ വിമാനമിറങ്ങുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയവും നെഹ്രുകുടംബവുമായി ഏറെ വൈകാരികമായ ബന്ധം പുലര്‍ത്തുന്ന് സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസിന് ഒപ്പമുള്ളത്.

എത്ര സീറ്റുകള്‍ പിടിച്ചെടുക്കാം

എത്ര സീറ്റുകള്‍ പിടിച്ചെടുക്കാം

രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും സംരക്ഷിച്ച് നിര്‍ത്തുകയും ബാക്കി വരുന്ന 78 സീറ്റുകളില്‍ എത്ര സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയും എന്നതാണ് പ്രിയങ്കയും ജോതിരാധിത്യ സിന്ധ്യയും ആലോചിക്കുന്നത്. ഇത് അത്ര എളുപ്പമുള്ള ലക്ഷ്യമല്ലെന്ന് മറ്റാരേക്കാളും നന്നായി ഇരുവര്‍ക്കുമറിയാം.

ഉത്തര്‍പ്രദേശില്‍ നേടിയ മഹാവിജയം

ഉത്തര്‍പ്രദേശില്‍ നേടിയ മഹാവിജയം

നിലവില്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71ഉം ബിജെപിയുടെ കൈപ്പിടിയിലാണ്. 2014 ല്‍ ഉത്തര്‍പ്രദേശില്‍ നേടിയ മഹാവിജയമായിരുന്നു കേന്ദ്രത്തില്‍ ബിജെപിയെ തനിച്ച് കേവല ഭൂരിപക്ഷം കടക്കാന്‍ സഹായിച്ചത്. ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കണമെങ്കില്‍ ആദ്യം തിരിച്ചടി നല്‍കേണ്ടത് ഉത്തര്‍പ്രദേശിലാണ്.

പ്രിയങ്ക ഫാക്ടര്‍

പ്രിയങ്ക ഫാക്ടര്‍

പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിട്ടുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 42 മണ്ഡലങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നത് ഈ മേഖലയിലാണ്. കോണ്‍ഗ്രസിനെ കൂടെ കൂട്ടാതെ സഖ്യം രൂപീകരിച്ച എസ്പിയും-ബിഎസ്പിയും ഈ മേഖലയില്‍ ശക്തമാണ്. പ്രിയങ്ക ഫാക്ടര്‍ എത്രത്തോളം ജനങ്ങളില്‍ സ്വാധീനം ചെലുത്തും എന്നതില്‍ ബിജെപിയോടൊപ്പം തന്നെ എസ്പി-ബിഎസ്പി സഖ്യത്തിനും ആശങ്കയുണ്ട്

എസ്പിയും-ബിഎസ്പിയും

എസ്പിയും-ബിഎസ്പിയും

പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിട്ടുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 42 മണ്ഡലങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നത് ഈ മേഖലയിലാണ്. കോണ്‍ഗ്രസിനെ കൂടെ കൂട്ടാതെ സഖ്യം രൂപീകരിച്ച എസ്പിയും-ബിഎസ്പിയും ഈ മേഖലയില്‍ ശക്തമാണ്.

റോഡ് ഷോ

റോഡ് ഷോ

ഇത്തരം വെല്ലുവിളികള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് പ്രിയങ്കയും സിന്ധ്യയും ഇന്ന് ഉത്തര്‍പ്രദേശില്‍ വിമാനമിറങ്ങുന്നത്. ഇരുവരേയും സ്വീകരിക്കാന്‍ വലിയ സജ്ജീകരണങ്ങളാണ് സംസ്ഥാന കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക നയിക്കുന്ന റോഡ് ഷോയാണ് സ്വീകരണത്തിന്റെ പ്രധാന ആകര്‍ഷണമായി മാറുക. വന്‍ജനപങ്കാളിത്തമാണ് പരിപാടിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഇന്ദിര തിരിച്ചു വരുന്നു

ഇന്ദിര തിരിച്ചു വരുന്നു

റോഡ്‌ഷോയ്‌ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തക റാലിയും നേതാക്കളുടെ വാര്‍ത്താസമ്മേളനവുമാണ് ലഖ്‌നൗവിലെ ആദ്യ ദിനത്തിലെ പരിപാടികള്‍. 'ഇന്ദിര തിരിച്ചു വരുന്നു' എന്ന മുദ്രാവാക്യവുമായാണ് പ്രിയങ്കയ്ക്കുവേണ്ടി കോണ്‍ഗ്രസ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ലഖ്നൗവില്‍

ലഖ്നൗവില്‍

ലഖ്നൗവില്‍ നടക്കുന്ന റാലിയോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ ല്ഖ്‌നൗ വിമാനത്താവളത്തിലെത്തുന്ന മൂന്ന് നേതാക്കളും നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും കോണ്‍ഗ്രസ് ഓഫീസില്‍ എത്തുക.

പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും

പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും

20 കിലോമീറ്റര്‍ നീളുന്ന റോഡ്‌ഷോയില്‍ പലയിടത്തായി പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. കുംഭമേള നടക്കുന്ന പ്രയാഗ് രാജും നെഹ്രുവിന്റെ വീടായിരുന്ന പഴയ അലഹബാദിലെ ആനന്ദ് ഭവനും പ്രിയങ്ക സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്.

പുതിയൊരു ഭാവി

പുതിയൊരു ഭാവി

തിങ്കളാഴ്ച്ച ഞാന്‍ ലഖ്‌നൗവില്‍ എത്തി നിങ്ങള്‍ എല്ലാവരേയും നേരില്‍ കാണും. ഉത്തര്‍പ്രദേശില്‍ പുതിയൊരു ഭാവി നമുക്ക് കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് ഉറച്ച പ്രതീക്ഷ പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി ഇന്നലെ പറഞ്ഞു. ശക്തി ആപ്പിലൂടെയായിരുന്നു പ്രിയങ്കയുടെ സന്ദേശം.

ശക്തി ആപ്പ്

ശക്തി ആപ്പ്

മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു ഫലം കണ്ട ശക്തി ആപ്പ് ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് പരീക്ഷിക്കുന്നുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് ബിജെപിക്കുള്ളത്. ഇതുംകൂടി മനസ്സിലാക്കിയാണ് യുവജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് ശക്തി ആപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

തീരുമാനം

തീരുമാനം

എഐസിസി ഡാറ്റാ അനലറ്റിക്‌സ് വിഭാഗമാണ് ആപ്പിന്റെ അണിയറയില്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രിയങ്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ണ്ണായകമായ 42 മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാല്‍ യുപിയില്‍ തന്നെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

പ്രചരണത്തിന് എത്തണം

പ്രചരണത്തിന് എത്തണം

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളതെങ്കിലും പ്രിയങ്ക പ്രചരണത്തിന് എത്തണമെന്ന് വിവിധ സംസ്ഥാന നേതൃത്വങ്ങള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. ആവശ്യഘട്ടം വന്നാല്‍ പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തിലേക്ക് കൂടി വ്യാപിക്കുമെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.

ചെറിയ ജോലിയല്ല

ചെറിയ ജോലിയല്ല

ഉത്തര്‍പ്രദേശില്‍ ഞാന്‍ പ്രിയങ്കയ്ക്കൊരു ജോലി നല്‍കി, അതൊരു ചെറിയ ജോലിയല്ല. ആ ജോലിയുടെ വിജയനമനുസരിച്ച് മറ്റു ജോലികളും എല്‍പ്പിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. എങ്കിലും തുടക്കത്തില്‍ ഉത്തര്‍പ്രദേശ് തന്നെ കേന്ദ്രീകരിച്ച് സംഘടന ശക്തിപ്പെടുത്തുക എന്നതിനായിരിക്കും പ്രിയങ്ക മുന്‍തൂക്കം കൊടുക്കുക.

English summary
Let's Build New Future, New Politics: Priyanka Logs into Cong's Shakti App in Message to UP Voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X